സംസ്ഥാനത്തെ തിയേറ്ററുകളില്‍ രാത്രി പ്രദര്‍ശനങ്ങളില്‍ നിയന്ത്രണം; ഈ മാസം 30 മുതല്‍ ജനുവരി രണ്ടുവരെ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി സർക്കാർ, രാത്രി പത്തുമണിക്ക് ശേഷം ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം
കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ തിയേറ്ററുകളില്‍ രാത്രി പ്രദര്‍ശനങ്ങളില്‍ നിയന്ത്രണം വരുന്നതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഈ മാസം 30 മുതല്‍ ജനുവരി രണ്ടുവരെയാണ് നിയന്ത്രണം ഉള്ളത്. ഈ ദിവസങ്ങളില്‍ രാത്രി പത്തുമണിക്കു ശേഷം പ്രദര്‍ശനത്തിന് അനുമതിയുണ്ടാവുന്നതല്ല. സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുക.
കൂടാതെ തിയേറ്ററുകളില്‍ രാത്രി പത്തുമണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. രാത്രി പത്തുമണിക്ക് ശേഷം ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ഒമിക്രോണ്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് സാഹചര്യത്തില്‍ തിയേറ്ററുകള്‍ക്ക് പ്രത്യേകമായി നിര്‍ദേശം നല്‍കിയിരുന്നില്ല. കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും ഇങ്ങനെയൊരു കാര്യം വ്യകത്മാക്കിയിരുന്നില്ല. അതുകൊണ്ടാണ് വ്യക്തത വരുത്തിക്കൊണ്ട് സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം ഒമിക്രോൺ ഭീഷണി രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള ജനക്കൂട്ടം ഒഴിവാക്കാനാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങൾ അവഗണിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകുന്നതാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു
https://www.facebook.com/Malayalivartha