മോന്‍സന്റെ വസതിയില്‍ നടി ശ്രുതി ലക്ഷ്മിയുടെ നൃത്തം, ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ ഇഡി, ശ്രുതിയുടെ അക്കൗണ്ടിലേക്ക് മോന്സന് പണം നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചതോടെ കൈയ്യോടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട് നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇഡി നടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്. ശ്രുതിയുടെ അക്കൗണ്ടിലേക്ക് മോന്സന് പണം നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചതോടെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
നേരത്തെ മോന്‍സന്റെ വസതിയില്‍ ശ്രുതി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചത്. നര്‍ത്തകി എന്ന നിലയിലാണ് വസതിയില്‍ പോയതെന്നും മുടികൊഴിച്ചിലിന് മോന്‍സന്റെ പക്കല്‍ നിന്നും ചികിത്സ തേടിയിരുന്നുവെന്നും ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ബന്ധങ്ങളൊന്നും മോന്‍സനുമായി ഇല്ലെന്നാണ് നടിയുടെ വാദം.
https://www.facebook.com/Malayalivartha