മോണ്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ നടി ശ്രുതി ലക്ഷ്മി പങ്കെടുത്തിരുന്നു: താരത്തെ ഇഡിയുടെ കൊച്ചി ഓഫീസില്‍ വച്ച് ചോദ്യം ചെയ്തു

മോണ്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ സിനിമസീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്. മോണ്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതി നൃത്തം ചെയ്തതായി ഇഡിക്ക് മുന്‍പ് തന്നെ തെളിവുകള്‍ ലഭിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതില്‍ നിന്നും മോണ്‍സണും നടിയും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്തത്.
മോന്‍സന്റെ അടുത്ത് മുടി കൊഴിച്ചിലിന് ചികിത്സയ്ക്ക് പോയിരുന്നതായി നേരത്തേ ശ്രുതി ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇ ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തുടര്‍ന്നാണ് ഇയാളുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തിയിരിക്കുന്നത്. കേസില്‍ ഇഡി അന്വേഷണം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം മോന്‍സനെതിരെ ക്രൈംബ്രാഞ്ച് രണ്ടു പോക്‌സോ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha