അടുത്ത ലോക്ക്ഡൗൺ സൂചന? തുടക്കം തീയറ്ററുകളിൽ നിന്ന് സർക്കാരിന്റെ കർശന നിർദ്ദേശം..

ഒമിക്രോണ്‍ വ്യാപനത്തെ തുടർന്നുള്ള രാത്രി കർഫ്യൂവിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകളുടെ പ്രവർത്തനത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നു...വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള രാത്രികാല നിയന്ത്രണത്തിന്റെ ഭാഗമായി ഈ ദിവസങ്ങളില്‍ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്‌ക്ക് അനുമതിയില്ല... രാത്രിയില്‍ പത്തുമണിക്ക് ശേഷം സെക്കന്‍ഡ് ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് ഈ ദിവസങ്ങളിൽ രാത്രികാല നിയന്ത്രണം.
കഴിഞ്ഞദിവസം നടന്ന കൊവിഡ് അവലോകന യോഗമാണ് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.ഈ മാസം 30 മുതല്‍ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കടകള്‍ 10 മണിയ്ക്ക് അടയ്‌ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. പൊലീസിന്റെ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊലീസ് പരിശോധന കര്‍ശനമാക്കും. ആള്‍ക്കൂട്ടം ചേര്‍ന്നുള്ള പുതുവത്സരാഘോഷങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് തീരുമാനം. നിയന്ത്രണം നീട്ടണമോ എന്നതില്‍ പിന്നീട് തീരുമാനമെടുക്കും. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങള്‍ രാത്രി കർഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.
കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസർകോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,378 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ഇവരില്‍ 1,12,641 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 3737 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 20,400 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 206 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,066 ആയി.
https://www.facebook.com/Malayalivartha