ഗുണ്ടകളെ നേരിടാന്‍ എല്ലാ ജില്ലകളിലും പ്രത്യേക പൊലീസ് സ്‌ക്വാഡുകള്‍... എഡിജിപി മനോജ് ഏബ്രഹാം നോഡല്‍ ഓഫീസറാകും; അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കുന്നതും ലഹരി മാഫിയയെ അമര്‍ച്ച ചെയ്യലുമാണ് സ്‌ക്വാഡിന്റെ ചുമതല

ഗുണ്ടകളെ നേരിടാന്‍ എല്ലാ ജില്ലയിലും രണ്ടു വീതം പൊലീസ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. എഡിജിപി മനോജ് ഏബ്രഹാം നോഡല്‍ ഓഫീസറാകും. അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കുന്നതും ലഹരി മാഫിയയെ അമര്‍ച്ച ചെയ്യലുമാണ് സ്‌ക്വാഡിന്റെ ചുമതല. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. തൊഴിലാളി ക്യാമ്പുകളില്‍ സ്ഥിരം നിരീക്ഷണം ഏര്‍പ്പെടുത്തും. മദ്യപാനവും മയക്ക് മരുന്ന് ഉപയോഗവും കുറയ്ക്കാന്‍ ബോധവത്ക്കരണവും സംഘടിപ്പിക്കും.
തൊഴിലാളികള്‍ക്ക് ലഹരി വസ്തുക്കളെത്തിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക നിരീക്ഷണം നടത്താനും നിര്‍ദ്ദേശമുണ്ട്. ഓരോ എസ്എച്ച്ഒമാരും ഡിവൈഎസ്പിമാരും അവരുടെ കീഴിലുള്ള പ്രദേശത്തെ ക്യാമ്പുകളില്‍ പ്രത്യകം നിരീക്ഷണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
മുന്‍പ് എല്ലാ ജില്ലകളിലും ഗുണ്ടാവിരുദ്ധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവികള്‍ സ്‌ക്വാഡുകള്‍ പിരിച്ചുവിട്ടു. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തോടെ ഷാഡോ സംഘങ്ങളും ഏറെകുറെ നിര്‍ജ്ജീവമായി.
ഇതിനുശേഷം തലപൊക്കിയ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ സംഘടിതമായ പൊലീസ് സംഘമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഒരു എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് സര്‍ക്കാരിന് ഡിജിപി ശുപാര്‍ശ നല്‍കിയത്. പുതിയ സംഘത്തില്‍ മൂന്നാം മുറയും അഴിമതിയും ഒഴിവാക്കാനാണ് ഒരു ഉന്നത ഉദ്യോഗസ്ഥന് തന്നെ ഏകോപന ചുമതല നല്‍കിയത്.
രാജ്യത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ കര്‍മസമിതി രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha