ഞെട്ടിച്ച് കോടിയേരി... പോലീസ് ജോലിയിലെ രാഷ്ട്രീയവത്ക്കരണം തുറന്ന് പറഞ്ഞ് കോടിയേരി; പൊലീസിലെ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കയ്യടക്കുന്നു; സിപിഎം അനുകൂലികളായ അസോസിയേഷന്‍കാര്‍ പണിയെടുക്കാതിരിക്കാവുന്ന തസ്തികകള്‍ തേടി പോകുന്നു

പോലീസ് സ്റ്റേഷനിലെ രാഷ്ട്രീയവത്ക്കരണം പലപ്പോഴും ചര്‍ച്ചയായതാണ്. ഇപ്പോഴിതാ പോലീസ് സേനയിലെ രാഷ്ട്രീയവത്ക്കരണം തുറന്ന് പറയുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്‍ ആഭ്യന്തര മന്ത്രികൂടിയായ കോടിയേരിയുടെ പ്രസ്താവന വലിയ ഞെട്ടലോടെയാണ് കേരളം കേള്‍ക്കുന്നത്.
പൊലീസ് സ്‌റ്റേഷനുകളില്‍ റൈറ്റര്‍ ചുമതലയടക്കം നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കയ്യടക്കുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. സിപിഎം അനുകൂലികളായ അസോസിയേഷന്‍കാര്‍ക്ക് ഇത്തരം ജോലികളില്‍ താല്‍പര്യമില്ല. അവര്‍ പണിയെടുക്കാതിരിക്കാവുന്ന തസ്തികകള്‍ തേടി പോവുകയാണ്. പലര്‍ക്കും മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു കോടിയേരി.
സ്‌റ്റേഷനുകളിലെ ഏറ്റവും നിര്‍ണായക ചുമതലയാണ് റൈറ്ററുടേത്. അതു ചെയ്യാന്‍ ആളില്ലാതെ വരുമ്പോള്‍ ആ ഒഴുവുകളില്‍ ആര്‍എസ്എസുകാര്‍ കയറിക്കൂടുകയാണ്. അവര്‍ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ ചെയ്യുന്നു. ബിജെപി അനുകൂലികള്‍ ബോധപൂര്‍വമാണ് ഇടപെടല്‍ നടത്തുന്നത്.
പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിന്റെ കേസിലും ഇത്തരത്തിലുള്ള കൈകടത്തല്‍ ഉണ്ടായി. ജില്ലാ പൊലീസ് മേധാവിക്കെതിരെയും കോടിയേരി വിമര്‍ശനം ഉയര്‍ത്തി. ആദ്യം പറഞ്ഞതില്‍ നിന്ന് എസ്പിക്കു പിന്മാറേണ്ടി വന്നെന്നും കേസ് അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.
കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. അടൂര്‍ ഭാഗത്ത് നിന്നുള്ള പ്രതിനിധികള്‍ പദ്ധതി സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കെ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വിതരണത്തിന് എത്തിക്കുമെന്നും എല്ലാ വീടുകളിലും പാര്‍ട്ടി പ്രതിനിധികള്‍ നേരിട്ടു പോയി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും കോടിയേരി നിര്‍ദേശിച്ചു.
പദ്ധതികളില്‍ എതിര്‍പ്പു വരുമ്പോള്‍ ഭയന്നു പിന്മാറുന്ന യുഡിഎഫിന്റെ നിലപാടല്ല എല്‍ഡിഎഫിന്. അങ്ങനെ പിന്മാറിയാല്‍ ഒരു വികസന പദ്ധതിയും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെങ്കില്‍ തടയുന്നതു പൊലീസിന് എളുപ്പമല്ല. സംഭവം നടത്തണം എന്നു തീരുമാനിച്ചു ചെയ്തതാണ് എന്നതാണു ആലപ്പുഴയിലെ രണ്ടിന്റെയും പ്രത്യേകത. അതല്ലാതെ സമീപകാലത്ത് അവിടെ സംഘര്‍ഷാവസ്ഥ ഉണ്ടായിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ അതു പൊലീസിന്റെ ശ്രദ്ധയില്‍പെടുമായിരുന്നു. പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനത്തിനു വീഴ്ചയുണ്ടായിട്ടില്ല. രാഷ്ട്രീയമായി ആസൂത്രണം ചെയ്യുന്ന കൊലകള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ ഇന്റലിജന്‍സിനു മുന്‍പും പ്രയാസമുണ്ടായിട്ടുണ്ട്.
പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ട്, മുഴുവന്‍ പ്രതികളെയും പിടികൂടും. ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. ഗൂഢാലോചന നടത്തിയവരെയും പിടികൂടണം. രക്ഷപ്പെടാനുള്ള വഴികള്‍ ആസൂത്രണം ചെയ്തിട്ടാണ് പ്രധാന പ്രതികള്‍ ഈ കൃത്യം ചെയ്തത്. അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയെ പിടികൂടാന്‍ ഒരു വര്‍ഷമെടുത്തു. എവിടെപ്പോയി ഒളിച്ചാലും അവരെ പിടികൂടും കോടിയേരി പറഞ്ഞു.
സില്‍വര്‍ ലൈന്‍ റെയില്‍ പാതയ്ക്കായി സ്ഥലം വിട്ടുകൊടുക്കുന്നവരെ കണ്ണീരു കുടിപ്പിക്കില്ല. അവരെ വിശ്വാസത്തിലെടുത്തു മാത്രമേ പദ്ധതി നടപ്പാക്കൂ. എന്നാല്‍ പദ്ധതിക്കെതിരായുള്ള സങ്കുചിത രാഷ്ട്രീയ എതിര്‍പ്പിനു മുന്നില്‍ കീഴടങ്ങില്ല. അതു തുറന്നു കാട്ടി മുന്നോട്ടു പോകുമെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം കോടിയേരി പറഞ്ഞു.
" f
https://www.facebook.com/Malayalivartha