അന്വേഷണം ശക്തമാക്കുന്നു... അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ പത്ത് പേര്‍ കൂടി പിടിയില്‍; സിസിടിവി ദൃശ്യങ്ങളിലും തൊഴിലാളികള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

അന്യസംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസ് ദിനത്തില്‍ പോലീസിനെതിരെ ശക്തമായ ആക്രമണം നടത്തിയതായി സിസിടിവി ദൃശ്യങ്ങളും തൊഴിലാളികള്‍ റെക്കോഡ് ചെയ്ത മൊബൈല്‍ ദൃശ്യങ്ങളും. മൊബൈല്‍ ദൃശ്യങ്ങളില്‍ എല്ലാം വ്യക്തമായി കാണുന്നുണ്ട്. ഇതോടെ സംഭവത്തില്‍ പത്ത് പേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ 174 ആയി.
കേസിലെ പ്രതികളെ കണ്ടെത്തുന്നതിനായി തൊഴിലാളികളില്‍ നിന്നും പിടിച്ചെടുത്ത മൊബൈലുകളും സിസിടിവിയും പൊലീസ് പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്ത് പേരെ കൂടി പ്രതി ചേര്‍ത്തത്. പെരുമ്പാവൂര്‍ എ.എസ്. പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് ഡി.ജി.പി അനില്‍കാന്ത് സോണല്‍ ഐ.ജിമാര്‍, റേഞ്ച് ഡി.ഐ.ജിമാര്‍ ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി തൊഴില്‍ വകുപ്പിന്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം. പൊലീസ് ആസ്ഥാനത്തും ഓണ്‍ലൈനിലുമായി ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം.
കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ പ്രതികളുടെ റിമാന്‍ഡ് നടപടികള്‍ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് പൂര്‍ത്തിയാക്കിയത്. അന്വേഷണസംഘം യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിച്ചു. ഇതിനിടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
സംഘര്‍ഷത്തിന്റെ കാരണം കണ്ടെത്തുകയെന്നതാണ് പൊലീസിന്റെ പ്രഥമ പരിഗണന. നിലവില്‍ അറസ്റ്റിലായവര്‍ നല്‍കിയ മേല്‍വിലാസം, മറ്റ് വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കും. അന്യായമായി സംഘം ചേര്‍ന്നാണ് പൊലീസിനെ ആക്രമിച്ചതെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതുകൊണ്ട് ഇതര സംസ്ഥാനക്കാരുടെയടക്കം വിശദമായ മൊഴിയെടുക്കും.
ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 164 പേരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ വി.ടി.ഷാജനെ വധിക്കാന്‍ ശ്രമിച്ചതിലും പൊലീസിനെ ആക്രമിച്ചു പൊതുമുതല്‍ നശിപ്പിച്ചതിലുമായി 2 കേസുകളാണു പൊലീസ് ചുമത്തി. ആദ്യ കേസില്‍ 51 പേരും രണ്ടാമത്തെ കേസില്‍ 113 പേരുമാണു പ്രതികള്‍.
ശനിയാഴ്ച രാത്രി 11 മണിയോടെയാണു സംഭവങ്ങളുടെ തുടക്കം. ക്വാര്‍ട്ടേഴ്‌സില്‍ ക്രിസ്മസ് കാരള്‍ നടത്തിയതുമായി ബന്ധപ്പെട്ടു ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നീങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടു. ഇതോടെ കൂട്ടയടിയായി. ഒരു വിഭാഗം തൊഴിലാളികള്‍ തെരുവിലിറങ്ങി അക്രമം തുടര്‍ന്നു.
ഓഫിസിനുള്ളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തൊഴിലാളികളെ മര്‍ദിച്ചെന്ന പരാതി ഉയര്‍ന്നതോടെ സംഘര്‍ഷം മൂര്‍ഛിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ വിവരം അറിയിച്ചതോടെ കുന്നത്തുനാട് സ്‌റ്റേഷന്റെ പട്രോളിങ് ജീപ്പ് സ്ഥലത്തെത്തി. എണ്ണത്തില്‍ കുറവായിരുന്ന പൊലീസുകാര്‍ അക്രമം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ കല്ലെറിയുകയും വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.
കുന്നത്തുനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 9 പൊലീസുകാര്‍ക്കാണു സംഘര്‍ഷത്തില്‍ പരുക്കേറ്റത്. അക്രമികള്‍ 4 പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ഒരു പട്രോളിങ് ജീപ്പിനു തീയിടുകയും ചെയ്തു. തുടര്‍ന്നാണ് വന്‍ പോലീസ് സംഘമെത്തി ഇവരെ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha