മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു, സംഭവം തിരുവനന്തപുരം പേട്ടയില്‍ , പ്രതി ലാലന്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

മകളെ കാണാനെത്തിയ സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. പേട്ട സ്വദേശി അനീഷ് ജോര്‍ജ്(19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. പ്രതി ലാലു പേട്ട പൊലീസില്‍ കീഴടങ്ങി. കള്ളനാണെന്ന് കരുതി കുത്തിയതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കള്ളനെന്ന് കരുതി അനീഷിനെ ലാലു ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിനോട് പറഞ്ഞത്. പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിനുള്ളില്‍ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണര്‍ന്നത്.
അനീഷിനെ ശ്രദ്ധയില്‍ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടില്‍ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ മെഡിക്കല്‍ കോളേജിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു .
"
https://www.facebook.com/Malayalivartha