സംസ്ഥാനത്തെ ഓട്ടോ, ടാക്സി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും... 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്, ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും

സംസ്ഥാനത്തെ ഓട്ടോ, ടാക്സി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും. ഇന്ധനനിരക്കും മറ്റു ചിലവുകളും വര്‍ധിച്ചതിനാല്‍ അതിന് ആനുപാതികമായി യാത്രാനിരക്കും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓട്ടോ,ടാക്സി മിനിമം ചാര്‍ജ് ഇപ്പോഴുള്ളതില്‍ നിന്ന് കുറഞ്ഞത് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 2018ലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. അതിനു ശേഷം നിരവധി തവണ ഇന്ധനവില ഉയര്‍ന്നെങ്കിലും ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല.
അതേസമയം, ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. രാവിലെ പത്തിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസില്‍ വച്ചാണ് യോഗം. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ചാര്‍ജ് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.
നേരത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഓട്ടോ-ടാക്‌സി യാത്രാ നിരക്കുകള്‍ കൂട്ടണമെന്ന ആവശ്യം സംഘടനകള്‍ ഉന്നിയിച്ചത്.
"
https://www.facebook.com/Malayalivartha