കേരള പോലീസില്‍ എസ് ഡി പി ഐ യുടെ രഹസ്യ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തക്ക് ആദ്യമായി സ്ഥിരീകരണം.... ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ് ഡി പി ഐക്കാരന് ചോര്‍ത്തി നല്‍കിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍ കിട്ടിയതോടെ് സ്ലീപ്പിംഗ് സെല്ലിന്റെ രഹസ്യങ്ങള്‍ പുറത്ത്

കേരള പോലീസില്‍ എസ് ഡി പി ഐ യുടെ രഹസ്യ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തക്ക് ആദ്യമായി സ്ഥിരീകരണം. എല്ലാം ബി ജെ പിയുടെ പ്രചരണമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ് ഡി പി ഐക്കാരന് ചോര്‍ത്തി നല്‍കിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍ കിട്ടിയതോടെയാണ് സ്ലീപ്പിംഗ് സെല്ലിന്റെ രഹസ്യങ്ങള്‍ പുറത്തറിഞ്ഞത്. ഇതാണ് കേരളത്തില്‍ സ്ലീപ്പിംഗ് സെല്‍ ഉണ്ടെന്ന് ബഹ്‌റ പറഞ്ഞത്.
കരിമണ്ണൂര്‍ സ്റ്റേഷനിലെ സി പി ഒ അനസിനെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
മറ്റൊരു കേസില്‍ അറസ്റ്റിലായ എസ് ഡി പിഐക്കാരനാണ് അനസ് പൊലീസ് ഡേറ്റാ ബേസില്‍ നിന്നും വിവരം ചോര്‍ത്തി നല്‍കിയെന്ന് ആദ്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം നടത്തുകയും അനസ് കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി അനസിനെ സസ്‌പെന്‍ഡ് ചെയ്തത്.
കേരള പോലീസിന്റെ ഇടുക്കി ജില്ലാ വിഭാഗത്തില്‍ മാത്രമല്ല എസ് ഡിപി ഐ ക്ക് ചാരന്‍മാരുള്ളത്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇവര്‍ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറാന്‍ ആളുണ്ട്. ആലപ്പുഴയിലെ രഞ്ജിത് വധക്കേസിലെ പ്രതികളെ പിടികൂടാത്തതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. പോലീസ് എന്തൊക്കെയാണ് ആലോചിക്കുന്നതെന്നും ആരെയാണ് വലവിരിക്കുന്നതെന്നും ക്യത്യമായ ഇന്‍ഫര്‍മേഷന്‍ എസ് ഡി പി ഐ ക്ക് ലഭിക്കും.
കര്‍ണാടക സംസ്ഥാനത്തിലെ ചില ജില്ലകളില്‍ ഇസ്ലാമിക് തീവ്രവാദികള്‍ക്ക് ഒളിവില്‍ പാര്‍ക്കാനുള്ള എല്ലാ സംവിധാനങ്ങളും ലഭ്യമാണ്. ഈ ജില്ലകളില്‍ എസ് .സി പി ഐ ആഴത്തില്‍ വേരോടിയിട്ടുണ്ട്. രണ്‍ജിത്ത് കൊലക്കേസിലെ പ്രതികള്‍ ഇവിടേക്കാണ് രക്ഷപ്പെട്ടത്. അവരെ പിടിക്കാനുള്ള നീക്കം പരാജയപ്പെട്ടത് ക്യത്യമായ ഇന്‍ഫര്‍മേഷന്‍ ക്യത്യസമയത്ത് ലഭിക്കുന്നതുകൊണ്ടാണ്.
പോലീസ് ആസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിനെതിരെ കെ.സുരേന്ദ്രന്‍ ശബ്ദമുയര്‍ത്തിയത് ഇത്തരം വിവരങ്ങള്‍ ക്യത്യമായി ലഭ്യമായതുകൊണ്ടാണ്. സുരേന്ദ്രന്റെ പ്രസ്താവനയെ സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്.
പോലീസ് ആസ്ഥാനത്തെ നീക്കങ്ങള്‍ ഇത്തരം മതമൗലികവാദികള്‍ക്ക് ക്യത്യമായി ലഭിക്കുന്നുണ്ട്. എ എന്തിന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തുന്ന യോഗങ്ങളുടെ വിവരങ്ങള്‍ പോലും ഇവര്‍ക്ക് ലഭിക്കാറുണ്ട്.
കേരള പോലീസിനും ഇതു സംബന്ധിച്ച വിവരങ്ങള്‍ ക്യത്യമായി അറിയാം. അതു കൊണ്ടാണ് തന്ത്ര പ്രധാനമായ റെയ്ഡുകള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആരെയും അറിയിക്കാതെ നടത്തുന്നത്. ആലപ്പുഴ രണ്‍ജിത്ത് കൊലക്കേസ് പ്രതികളെ കസ്റ്റഡിയിലെ
ടുക്കാന്‍ നടത്തുന്ന ശ്രമങ്ങളും ചോരുന്നുണ്ടോ എന്ന സംശയം പോലീസിനുണ്ട്. എത്ര തന്നെ സൂക്ഷിച്ചാലും കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന്റെ കാരണം മറ്റൊന്നല്ല.
" f
https://www.facebook.com/Malayalivartha