ഇത്രയും വലിയ കൊലപാതകം ചെയ്യാൻ ആ പെൺകുട്ടികൾക്ക് കഴിയില്ല; കൊലയാളി കുടുംബത്തിലെ മറ്റൊരാൾ; കുടുംബത്തിലെ മറ്റു ചിലരുമായി മുഹമ്മദിന് പ്രശ്നം ഉണ്ടായിരുന്നു; 68 വയസ്സുകാരനെ കൊന്നു ചാക്കില്‍കെട്ടി തള്ളിയ കേസിൽ വഴിത്തിരിവ്; മരിച്ച മുഹമ്മദിന്റെ ഭാര്യയുടെ നിർണ്ണായക വെളിപ്പെടുത്തൽ

സ്വന്തം അമ്മയെ ഉപദ്രവിക്കാൻ വന്ന വയോധികനെ പ്രായപൂർത്തിയാകാത്ത പെൺമക്കൾ വെട്ടിനുറുക്കി കൊലപ്പെടുത്തി എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു ... വയനാട്ടിൽ അരങ്ങേറിയത് അത്യന്തം നടുക്കന്ന തരത്തിലുള്ള കൊലപാതകമായിരുന്നു..... ഗതികേട് കൊണ്ടാണ് പെൺകുട്ടികൾ ഇത്തരത്തിൽ ഒരു കൊലപാതകം ചെയ്തതെന്ന് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആയിരുന്നു തുടക്കത്തിൽ പുറത്തുവന്നത്.
എന്നാൽ കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യയുടെ മൊഴി ഇപ്പോൾ പുറത്തു വരികയാണ്. കൊല നടത്തിയത് പെൺകുട്ടികൾ അല്ല മറിച്ച് കുടുംബത്തിലെ മറ്റ് ചിലർ എന്ന വെളിപ്പെടുത്തലാണ് കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ നടത്തിയിരിക്കുന്നത്. കുടുംബത്തിലെ മറ്റു ചിലരുമായി മുഹമ്മദിന് പ്രശ്നം ഉണ്ടായിരുന്നു എന്നും അവരാണ് കൊല നടത്തിയതും എന്നുള്ള വെളിപ്പെടുത്തൽ തന്നെയാണ് മുഹമ്മദിന്റെ ഭാര്യ പറഞ്ഞിരിക്കുന്നത് .
പെൺകുട്ടികളുടെ പിതാവും മുഹമ്മദും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഈ പെൺകുട്ടികൾക്ക് ഒരിക്കലും ഇങ്ങനെ ഒരു കൊലപാതകം ചെയ്യാൻ കഴിയില്ലെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത് .ഈ സംഭവം നടന്ന ഇന്നലെ ഒക്കെ പുറത്തുവന്നത് പെൺകുട്ടികളാണ് കൊല നടത്തിയതെന്നായിരുന്നു. വയനാട് അമ്പലവയലിലാണ് അതി ദാരുണമായ സംഭവം നടന്നത്. 68 വയസ്സുകാരനെ കൊന്നു ചാക്കില്‍കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തുകയായിരുന്നു .
കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്ളും അമ്മയും കഴിഞ്ഞ ദിവസം തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു . വർഷങ്ങളായി മുഹമ്മദിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കീഴടങ്ങിയ സ്ത്രീയും പെൺമക്കളും. മുഹമ്മദിന്റെ ഭാര്യ പുറത്തുപോയ സമയത്ത്, പെൺകുട്ടികളുടെ അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് മൊഴി.
ഇത് തടയാൻ ശ്രമിച്ചപ്പോൾ പെൺകുട്ടികളും മുഹമ്മദും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കോടാലികൊണ്ട് മുഹമ്മദിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പെൺകുട്ടികളും അമ്മയും നൽകിയിരിക്കുന്ന മൊഴി. കോടാലികൊണ്ട് തലയ്ക്കടിച്ചാണു കൊലപാതകം ചെയ്തിരിക്കുന്നത്. പിന്നീട് മൃതദേഹം ചാക്കിൽക്കെട്ടി വീടിനു സമീപത്തെ പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു പെൺകുട്ടികളും അമ്മയും കീഴടങ്ങിയത്. മുഹമ്മദ് ഇതിനു മുൻപും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുള്ളതായി പെൺകുട്ടികൾ പോലീസിന് മൊഴി നൽകി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടികളെ ബുധനാഴ്ച ജൂവനൈൽ കോടതിയിൽ ഹാജരാക്കുവാൻ ഇരിക്കുകയായിരുന്നു. അതിനിടയിലാണ് മുഹമ്മദിന്റെ ഭാര്യയുടെ ഈ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
വയോധികന്റേത് കൊലപാതകം തന്നെ ആണെന്ന് പോലീസും പറഞ്ഞിരുന്നു. പെൺക്കുട്ടികളുടെ അമ്മയും പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ആദ്യമൊക്കെ പെൺകുട്ടികൾ പോലീസിന് മൊഴി നൽകിയത് മുഹമ്മദ്അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാലാണ് കോടാലി കൊണ്ടു തലയ്ക്കടിച്ചതെന്നാണു. . ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളും ഇവരുടെ അമ്മയും അമ്പലവയൽ
പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയായിരുന്നു കീഴടങ്ങിയത് എന്ന കാര്യവും ശ്രദ്ധേയമാണ്.15, 16 വയസ്സുകാരാണ് പെൺകുട്ടികൾ. ഇവർ തന്നെയാണു പോലീസിനോട് കഴിഞ്ഞ ദിവസം പെൺകുട്ടികളാണ് കൊലപ്പെടുത്തിയതെന്നും അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചത് കൊണ്ടാണ് പെൺകുട്ടികൾ ഇങ്ങനെ ചെയ്തത് എന്നൊക്കെ പറഞ്ഞത്. എന്നാൽ ഇന്ന് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത് ഈ ആരോപണത്തിനെതിരെ കുടുംബം രംഗത്തുവന്നിരിക്കുകയാണ്.
കുടുംബത്തിലുള്ള മറ്റ് ചിലർ നടത്തിയ കൊലപാതകം പെൺകുട്ടികളുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലാണ് ഇപ്പോൾ ഉള്ള വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. എന്തായാലും സംഭവം വിശദമായി തന്നെ അന്വേഷിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ആരാണ് വയോധികന്റെ കൊലപാതകികളെന്നും കൊലപാതക കാരണമെന്താണെന്നും അന്വേഷിച്ച ശേഷം പോലീസ് തന്നെ വെളിപ്പെടുത്തും.
https://www.facebook.com/Malayalivartha