പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടിൽ കാണാനായി എത്തിയത് കാമുകൻ, ഇരുവരും തമ്മിൽ പ്രണയത്തിൽ, പെണ്‍കുട്ടിയും യുവാവും പള്ളിയിലെ ഗാനസംഘത്തിലെ അംഗങ്ങൾ, രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി രഹസ്യമായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്, മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതോടെ പെൺകുട്ടിയുടെ അച്ഛൻ ആയുധവുമായി എത്തി യുവാവിനെ കൊലപ്പെടുത്തിയത്

മകളെ കാണാനായി വീട്ടിലെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. പെണ്‍കുട്ടിയും യുവാവും പള്ളിയിലെ ഗാനസംഘത്തിലെ അംഗങ്ങളാണ്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നുമാണ് വിവരം.
തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ അച്ഛൻ ലാലൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലൻ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു. മുറി തുറക്കാഞ്ഞതോടെ വാതിൽ തല്ലി തകർത്ത് അകത്ത് കയറി യുവാവിനെ ലാലന്‍ കുത്തിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.
യുവാവിനെ കുത്തിയതായും ആശുപത്രയില്‍ എത്തിക്കണമെന്നും ലാലന്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിൽ ലാലനും ഭാര്യയും രണ്ട് മക്കളുമായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലാലുവിന്റെ കുടുംബത്തെ വീട്ടിൽ നിന്ന് പോലീസ് മാറ്റിയിട്ടുണ്ട്. ലാലനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha