തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, വിഴിഞ്ഞത്ത് പെട്രോൾ പമ്പിലെ ജീവനക്കാരനെ വെട്ടിവീഴ്ത്തി, പമ്പിൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനെ തുടർന്ന് പ്രകോപനത്തിൽ ആക്രമിക്കുകയായിരുന്നുവെന്ന് വെട്ടറ്റ ജീവനക്കാരൻ

തലസ്ഥാനം ഗുണ്ടകളുടെ വിഹാര കോന്ദ്രമായി തീർന്നിരിക്കുയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് കുറച്ച് മാസങ്ങളായി പുറത്തുവരുന്നുത്. ഇപ്പോൾ ഇതാ വിഴിഞ്ഞത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം ഉണ്ടായിരുക്കുകയാണ്. പമ്പിൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനെ തുടർന്ന് ഗുണ്ടകൾ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായതെന്നാണ് വിവരം.ബൈക്കിലെത്തിയ രണ്ട് പേരാണ് ജീവനക്കാരന് നേരെ ആക്രമണം നടത്തിയത്. ആക്രമണം പമ്പിൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നുവെന്ന് ആക്രമണത്തിൽ വെട്ടേറ്റ പെട്രോൾ പമ്പിലെ ജീവനക്കാരൻ നന്ദു പറഞ്ഞു. ജീവനക്കാരന്റെ ഇടത് കൈക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഉയാളെ ഉടൻ തന്നെ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റും.
ആദ്യം ബൈക്കിലെത്തിയവരു ജീവനക്കാരനും തമ്മിൽ വലിയ രീതിയിൽ ഉന്തും തള്ളും ഉണ്ടാവുകളും ശേഷം യുവാക്കൾ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പികയും ചെയ്യുകയായിരുന്നു. എന്നാൽ അക്രമണം നടത്തിയവർ വിഴിഞ്ഞം സ്വദേശികളാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.പക്ഷേ ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല.
അതേസമയം കണിയാപുരം പാച്ചിറയിൽ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണു (27), പാച്ചിറ പണയിൽവീട്ടിൽ നിതിൻ (25), പാച്ചിറ പാണ്ടിവിള വീട്ടിൽ അജീഷ് (26), പായ്ചിറ തളിയിൽവീട്ടിൽ അനസ് (25) എന്നിവരെയാണ് മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഞായറാഴ്ച രാത്രിയിലാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ഉൾപ്പെട്ട സംഘം റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചത്. പാച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലും പോയ നേരത്ത് വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് കണിയാപുരം സ്വദേശി ശബരി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ വധശ്രമം, വീടുകയറി അക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ ഗുണ്ടാസംഘം പോലീസ് പിടിയില്‍. ആക്രമണം നടത്തിയ ഫൈസല്‍ എന്നയാള്‍ അടക്കം നാലുപേരെയാണ് പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളയിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് കാര്‍ യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. വെഞ്ഞാറമൂട് വയ്യേറ്റ് ഇടവിളാകത്ത് വീട്ടില്‍ ഷെയ്ക്ക് മുഹമ്മദ് (46) എന്ന ഷാ, ഷായുടെ മകള്‍ എന്നിവര്‍ക്കു നേരേയാണ് ആക്രമണമുണ്ടായത്.
ബുധനാഴ്ച രാത്രി 8.30-ന് പോത്തന്‍കോട് ജങ്ഷനു സമീപമായിരുന്നു സംഭവം. മാസങ്ങള്‍ക്കു മുമ്പ് പള്ളിപ്പുറത്ത് ജൂവലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണം കവര്‍ന്നതുള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
നാലംഗ സംഘം സഞ്ചരിച്ച കാറിനെതിരേ ഷായുടെ കാര്‍ വന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച ശേഷം നാലംഗ സംഘം കാറില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രീകാര്യം ഭാഗത്തുനിന്നും ഷായും മകളും സഞ്ചരിച്ച കാര്‍ ഇവരുടെ കാറിനടുത്ത് എത്തിയത്.
കാറിന് റോഡ് മുറിച്ചു കടക്കാന്‍ ഷാ സഞ്ചരിച്ച കാര്‍ പിറകോട്ടെടുക്കാന്‍ പറഞ്ഞെങ്കിലും പുറകെ മറ്റു വാഹനങ്ങളുള്ളതിനാല്‍ കഴിഞ്ഞില്ല.
കാര്‍ പുറകോട്ടെടുക്കാത്തതില്‍ പ്രകോപിതരായ ഗുണ്ടാ സംഘം ആദ്യം ഷായെ ആക്രമിക്കുകയായിരുന്നു. വാപ്പയെ അടിക്കരുതെന്ന് മകള്‍ കരഞ്ഞു പറഞ്ഞെങ്കിലും അവര്‍ മര്‍ദിക്കുകയായിരുന്നെന്നു പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്കു നേരേയായി ആക്രമണം. കാറില്‍ പെണ്‍കുട്ടിയിരുന്ന വശത്ത് വന്ന് അസഭ്യം പറയുകയും തോളിലും മുടിയിലും പിടിച്ചതെന്നുമാണ് പരാതിയില്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha