പിണറായി അടി പൂക്കുറ്റി; എം ജി ശ്രീകുമാറിനെ വെട്ടിലാക്കി സഖാക്കളും കോൺഗ്രസ്സും; ആകെ പൊല്ലാപ്പ്; സ്ഥാനവും ഇല്ല പാർട്ടിയുമില്ല; സിപിഎമ്മിൽ പൊട്ടിത്തെറിയും കൂട്ടത്തല്ലും; സംഗീത നാടക അക്കാദമി ചെയർമാൻ കസേര മാടി വിളിക്കുന്നു; ഹി ഹി ഹി ഒരു പതിനായിരമെടുക്കട്ടെ

ഗായകൻ എംജി ശ്രീകുമാർ കാരണം സിപിഎം ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. അദ്ദേഹത്തെ സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കാനുള്ള ധാരണ വിവാദങ്ങളിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു ഈയൊരു തീരുമാനം വീണ്ടും ചർച്ച ചെയ്യുവാൻ ഒരുങ്ങുകയാണ് സിപിഎം. എം.ജി. ശ്രീകുമാറും ആകെ പൊല്ലാപ്പിലായിരിക്കുകയാണ്.
ബിജെപി അനുഭാവിയെന്ന് മുദ്രകുത്തി സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ഒരുപോലെ അദ്ദേഹത്തെയും അധിക്ഷേപിക്കുകയാണ്. കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെയും ചെയർമാൻമാരാക്കുക എന്ന തീരുമാനമെടുത്തത്. പക്ഷേ ഇതിനിടയിൽ ശ്രീകുമാർ ബിജെപി അനുഭാവിയാണെന്ന ആരോപണം ഉയരുകയായിരുന്നു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന വി.മുരളീധരനൊപ്പം ഇദ്ദേഹം വേദി പങ്കിട്ടു പ്രസംഗിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഈ വീഡിയോ പുറത്ത് വന്നതോടെ നാടക കലാകാരൻമാരുടെ സംഘടനയും വിയോജിപ്പു വ്യക്തമാക്കിയിരിക്കുകയാണ്. ഇടത് അനുഭാവികളടക്കം വിമർശനം ഉയർത്തുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ സാഹചര്യത്തിലാണു വിഷയം പാർട്ടി വീണ്ടും പരിശോധിക്കുവാൻ ഒരുങ്ങുന്നത്.
നിർദേശം ചർച്ച ചെയ്തതേയുള്ളൂവെന്നും തീരുമാനം എടുത്തിട്ടില്ലെന്നുമാണു പാർട്ടി വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പരസ്യമായി എൽഡിഎഫിനു പിന്തുണ നൽകിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാനാക്കുന്നതിൽ അഭിപ്രായ വ്യത്യാസങ്ങൾ ഒന്നുമില്ല.
എന്നാൽ ഈ വിവാദങ്ങളിൽ എം ജി ശ്രീകുമാർ തന്റെ അഭിപ്രായം പറഞ്ഞിരുന്നു ''ഇപ്പോഴുയരുന്ന വിവാദങ്ങൾ സംബന്ധിച്ചു കേട്ടുകേൾവി മാത്രമേ എനിക്കുള്ളൂ. ഇങ്ങനെയൊരു തീരുമാനം സിപിഎം എടുത്തതായി ഒരാളും എന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി അടക്കം പാർട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ എനിക്കു പരിചയമുള്ളൂ.
വകുപ്പ് മന്ത്രി സജി ചെറിയാനെപ്പോലും പരിചയമില്ല. കേട്ടുകേൾവി വച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകൾ കാണാൻ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല''എന്നാണ് എം ജി ശ്രീകുമാർ പ്രതികരിച്ചത് .
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിച്ച വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള എം.ജി ശ്രീകുമാറിന്റെ വീഡിയോയാണ് വിമര്‍ശകര്‍ പ്രധാനമായും ആയുധമായി ഉയർത്തി കൊണ്ട് വന്നത്. കഴക്കൂട്ടത്ത് താമര വിരിയാന്‍ ആഗ്രഹിച്ച ഗായകനെത്തന്നെ ചെയര്‍മാനാകാന്‍ തീരുമാനിച്ചത് ശരിയോ എന്നാണ് സമൂഹ മാധ്യമങ്ങളിലെ ഇടത് കൂട്ടായ്മ അടക്കമുള്ളവർ ചോദിക്കുന്നത്.
വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍, സര്‍ക്കാര്‍ ആരെയും ചെയര്‍മാനായി നിയമിച്ചിട്ടില്ലെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് നൽകിയ മറുപടി. ഇടത് അനുഭാവികള്‍ കൂടി വിമര്‍ശനവുമായി വന്നത് സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ നടുക്കിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുകയും, ബിജെപി വേദികളില്‍ പല വട്ടം പ്രത്യക്ഷപ്പെടുകയും ചെയ്ത എംജി ശ്രീകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിപിഎം തിരഞ്ഞെടുക്കരുതായിരുന്നുവെന്ന വിമര്‍ശനമുന്നയിക്കുന്നതിൽ പ്രതിപക്ഷം മുന്നിൽ തന്നെയുണ്ട്.
ശാരദക്കുട്ടി, ജിയോ ബേബി, വിടി ബല്‍റാം , മുൻ എംഎസ്എഫ് നേതാവ് ഫാത്തിമ തെഹ്ലിയ, സംവിധായകൻ ജിയോ ബേജി അടക്കമുള്ളവര്‍ ഈ തീരുമാനത്തിനെതിരെ വിമർശനമുന്നയിച്ചിരുന്നു. സംഗീത നാടക അക്കാദമിയിലേയ്ക്ക് ബിജെപി നിലപാട് ഉള്ളവരെ നിയമിക്കുന്നത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണോ എന്നായിരുന്നു വിടി ബൽറാമിൻ്റെ വിമര്‍ശനം.
ചലച്ചിത്ര അക്കാദമിയിൽ സിപിഎം പ്രവര്‍ത്തകനെ നിയമിച്ചത് ഇടതുസ്വഭാവം നിലനിര്‍ത്താനാണെന്ന മുൻ ചെയര്‍മാൻ കമലിൻ്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു വിടി ബൽറാം വിമര്‍ശിച്ചത്.സംഘ് സഹയാത്രികൻ എം.ജി ശ്രീകുമാർ ഇടത് സർക്കാറിന്റെ സംഗീത നാടക അക്കാദമി ചെയർമാനാകുമെന്നായിരുന്നു ഫാത്തിമ തെഹ്ലിയ പറഞ്ഞത്.
തീരുമാനം പിൻവലിക്കണമെന്നാണ് പാര്‍ട്ടി അണികള്‍ ഉള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ അടക്കം ആവശ്യം ശക്തമാകുകയാണ്. . ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടും എൽഎഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന സ്ഥാനമാനങ്ങള്‍ ലഭിക്കുന്നത് ചില പ്രത്യേക പ്രിവിലേജുകള്‍ മൂലമാണെന്ന വിമര്‍ശനവും ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha