ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഎമ്മില്‍നിന്ന് പുറത്താക്കാന്‍ ശിപാര്‍ശ... സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് കര്‍ശന നടപടിക്ക് ശിപാര്‍ശ ചെയ്തത്

ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഎമ്മില്‍നിന്ന് പുറത്താക്കാന്‍ ശിപാര്‍ശ. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് കര്‍ശന നടപടിക്ക് ശിപാര്‍ശ ചെയ്തത്. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം.
ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ശിപാര്‍ശ നല്‍കിയിട്ടുള്ളത്. ശിപാര്‍ശ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് രാജേന്ദ്രനെതിരായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍.
ദേവികുളം എംഎല്‍എ എ.രാജയെ തോല്‍പ്പിക്കാന്‍ നോക്കിയെന്ന ആരോപണത്തില്‍ പ്രധാനപ്പെട്ട ഏരിയാ കമ്മിറ്റികളെല്ലാം രാജേന്ദ്രനെതിരെ അന്വേഷണ കമ്മീഷന് തെളിവ് നല്‍കിയിരുന്നു.
രാജേന്ദ്രന്‍ പാര്‍ട്ടിയുമായി സഹകരിക്കാത്തതിലും മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തുന്നതിലും എം.എം.മണി അടക്കമുള്ളവര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ജനുവരി മൂന്നിന് നടക്കുന്ന ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി രാജേന്ദ്രനെതിരായ നടപടിയില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha