വയനാട് അമ്പലവയലില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് ആരംഭിച്ചു...ഇന്ന് രാവിലെ 10.15-ഓടെയാണ് കൊല്ലപ്പെട്ട മുഹമ്മദിന്റെ വീട്ടില്‍ തെളിവെടുപ്പ് തുടങ്ങിയത്, മുഹമ്മദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു, തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാതാവിനെ കോടതിയിലും രണ്ട് പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലും ഹാജരാക്കും

വയനാട് അമ്പലവയലില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് ആരംഭിച്ചു...ഇന്ന് രാവിലെ 10.15-ഓടെയാണ് കൊല്ലപ്പെട്ട മുഹമ്മദിന്റെ വീട്ടില്‍ തെളിവെടുപ്പ് തുടങ്ങിയത്, മുഹമ്മദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു,
തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാതാവിനെ കോടതിയിലും രണ്ട് പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലും ഹാജരാക്കും.
പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികളുടെ മാതാവിനെയും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. അതേസമയം, മുഹമ്മദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ ആരോപണവുമായി ആദ്യഭാര്യ സക്കീന രംഗത്തെത്തി. തന്റെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നാണ് സക്കീനയുടെ ആരോപണം.
പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികള്‍ക്ക് തനിച്ച് കൃത്യം നടത്താനാവില്ലെന്നും ഇവരുടെ മാതാവ് രോഗിയാണെന്നും കൊലപാതകത്തിന് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നും സക്കീന പറഞ്ഞു.
പെണ്‍കുട്ടികളാണ് മുഹമ്മദിനെ കൊലപ്പെടുത്തിയെന്ന വാദം നുണയാണെന്നും സക്കീന ആരോപിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് അമ്പലവയലിലെ കൊലപാതകവിവരം പുറംലോകമറിയുന്നത്. മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു 14-ഉം 16-ഉം വയസുള്ള പെണ്‍കുട്ടികളുടെ മൊഴി. കൊല്ലപ്പെട്ട മുഹമ്മദിന്റെ ബന്ധുക്കളാണ് ഇവര്‍. മുഹമ്മദിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടികളും മാതാവും താമസിച്ചുവന്നിരുന്നത്.
കൊലപാതകത്തില്‍ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നകാര്യം അന്വേഷിക്കും.
മുഹമ്മദിന്റെ ഭാര്യ സക്കീന ഉന്നയിച്ച ആരോപണങ്ങളും അന്വേഷണസംഘം പരിശോധിക്കും. മുഹമ്മദിന്റെ മൃതദേഹം ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
" f
https://www.facebook.com/Malayalivartha