തിരുവനന്തപുരം ജില്ലയില്‍ നേരിയ ഭൂചലനം... രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വീടുകള്‍ക്ക് വിള്ളല്‍, ടിവി സ്റ്റാന്‍ഡുകളടക്കം കുലുങ്ങി; ജലസേചന വകുപ്പ് ഭൂചലനത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങി , ആശങ്ക വേണ്ടെന്ന് ജില്ലാഭരണകൂടം

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കാണ് ഭൂചലനം രേഖപ്പെടുത്തിയത്.
ഭൂചലനത്തെ തുടര്‍ന്ന് ഉച്ചത്തില്‍ ശബ്ദം കേള്‍ക്കുകയും വീടുകളിലെ ടിവി സ്റ്റാന്‍ഡുകളടക്കം കുലുങ്ങുകയും പാത്രങ്ങള്‍ തറയില്‍ വീഴുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പൂഴനാടിനും വെള്ളറടയ്ക്കും ഇടയ്ക്ക് ഏകദേശം പന്ത്രണ്ട് കിലോ മീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
നെയ്യാര്‍ ഡാം നിരപ്പുകാല, പന്ത എന്നിവിടങ്ങളിലും വാഴിച്ചല്‍, പേരെക്കോണം, മണ്ഡപത്തിന്‍കടവ് എന്നീ പ്രദേശങ്ങളിലും ഭൂചലനമുണ്ടായി. അതേസമയം ജലസേചന വകുപ്പ് ഭൂചലനത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങി
. ഡാമില്‍ വിവിധയിടങ്ങളിലായി ആക്‌സിലറോമീറ്റര്‍ എന്ന ഉപകരണവും സ്ഥാപിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങളിലൂടെ റീഡിങ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരുന്നു.
" f
https://www.facebook.com/Malayalivartha