പള്ളിയിലെ ഗായക സംഘത്തിൽ നിന്നും തുടങ്ങിയ പ്രണയം! അയൽക്കാരനായ കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്ജ് ലാലന്റെ വീട്ടിലെത്തിയത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കാമുകിയെ കാണാന്‍... ഏറെ നാളായി അനിഷ് കാമുകിയെ കാണാൻ അർധരാത്രി എത്താറുണ്ടെന്ന് തോന്നിയ സംശയത്തിൽ അടുത്തവരവിനായി കാത്തിരുന്നു...പുലര്‍ച്ചെ വീട്ടില്‍ ശബ്ദം കേട്ടു... കള്ളനെന്ന് കരുതി ആക്രമിച്ച ശേഷം കുത്തി മലര്‍ത്തി എന്ന് പിതാവിന്റെ മൊഴി...

വളരെ ഭയാനകമായ വിവരങ്ങളാണ് പേട്ടയിലെ കൊലപാതകത്തിൽ പുറത്ത് വരുന്നത്. കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്ജ് ലാലന്റെ വീട്ടിലെത്തിയത് തന്റെ കാമുകിയെ കാണാനെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ലാലന്റെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ലാലന്റെ മകളുമായി അനീഷ് ജോര്‍ജ്ജ് പ്രണയത്തിലായിരുന്നു. ഇരുവരും പള്ളിയിലെ ഗായക സംഘത്തിലുണ്ടായിരുന്നു. ഈ പരിചയമാണ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അനീഷ് ജോര്‍ജ്ജിനെയും പെണ്‍കുട്ടിയേയും പ്രണയത്തിലാകാന്‍ കാരണമായത്. ഏറെ നാളായി അനിഷ് കാമുകിയെ കാണാൻ അർധരാത്രി എത്താറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെയാണ് അനീഷ് ജോര്‍ജ്ജ് പെണ്‍കുട്ടിയുടെ മുറിയുലുണ്ടെന്ന് ലാലന്‍ മനസിലാക്കിയത്. മുറിയുടെ വാതിലില്‍ തട്ടിയെങ്കിലും പെണ്‍കുട്ടി വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയ ലാലന്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലന്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) ആണ് കൊല്ലപ്പെട്ടത്.രാത്രി മൂന്ന് മണിക്ക് വീട്ടിലെത്തിയ 19കാരനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം ലാലന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.
പിന്നീട് വീട്ടിലെത്തി പൊലീസ് കുത്തേറ്റ അനീഷ് ജോര്‍ജിനെ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും മരിച്ചിരുന്നു. കള്ളനെന്ന് കരുതി കുത്തിയെന്നാണ് കുത്തിയെന്നാണ് ലാലന്‍ പൊലീസിന് നല്‍കിയ മൊഴി. പുലര്‍ച്ചെ വീട്ടില്‍ ശബ്ദം കേട്ടു. കള്ളനെന്ന് കരുതി ആക്രമിച്ചു. കുത്തി മലര്‍ത്തി എന്നാണ് മൊഴി. പേട്ടയിലെ ചായക്കുടി ലൈനില്‍ ഈഡന്‍ എന്ന വീട്ടില്‍ ലാലുവും ഭാര്യയും രണ്ട് മക്കളുമായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലാലുവിന്റെ കുടുംബത്തെ വീട്ടില്‍ നിന്ന് പോലീസ് മാറ്റിയിട്ടുണ്ട്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണുള്ളത്. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha