വീടിനുള്ളില്‍ കത്തിക്കരിഞ്ഞത് വിസ്മയയോ ജിത്തുവോ പോലീസിനെ കുടുക്കിയ ലോക്കറ്റ് ആരുടേത്...സി സി ടി വി ദൃഷ്യങ്ങളിൽ നടന്നു നീങ്ങുന്നത് ആരെന്ന് കണ്ടെത്താനാകാതെ അമ്പരന്ന് വീടുകൾ...

കേരളത്തിൽ ഉള്ളത് ഭ്രാന്ത് മൂത്ത ഒരുകൂട്ടം മനുഷ്യരാണ് എന്നതിന് തെളിവുകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്.ഇപ്പോൾ ഏറ്റവും പുതിയതായി വരുന്ന വാർത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.കാമുകനുമായുള്ള ബന്ധത്തെ എതിർത്തതിന് സ്വന്തം സഹോദരിയെ പച്ചയ്ക്ക് കത്തിച്ച അനുജത്തി.
യുവതിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്ന കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. വീടിനു തീപിടിച്ചു സഹോദരിമാരിൽ ഒരാൾ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. തീപ്പൊള്ളലേറ്റു മരിച്ചത് മൂത്ത സഹോദരി വിസ്മയ ആണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. വീട്ടുകാരും ഇതു തറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഇതുവരെയും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. മൃതദേഹത്തിലുണ്ടായിരുന്ന ലോക്കറ്റ് പരിശോധിച്ചാണ് മരിച്ചത് വിസ്മയ ആണെന്നു വീട്ടുകാർ പറയുന്നത്.
ജിത്തുവിന് നഗരത്തിലെ ഒരു കടയില്‍ ജോലി ചെയ്യുന്ന യുവാവിവുമായി അടുപ്പമുണ്ടായിരുന്നു. ഇതിനെ വിസ്മയ എതിര്‍ത്തിരുന്നു. ഇതാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കൊലപാതകത്തിന് യുവാവിന്റെ സഹായം ലഭിച്ചോ എന്നും പോലീസ് അന്വേഷിക്കുകയാണ്. അതേസമയം, ജിത്തു രണ്ടുമാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കാണാതായ സഹോദരിയെ കണ്ടെത്താൻ വൈകുന്ന സാഹചര്യമുണ്ടായാൽ മരിച്ച പെൺകുട്ടിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വേണ്ട സാംപിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ കാണാതായെന്നു കരുതുന്ന സഹോദരി ജിത്തുവിന്റെ കൈവശമുണ്ടെന്നു കരുതുന്ന മൊബൈൽ ഫോൺ വൈപ്പിൻ എടവനക്കാട് ലൊക്കേഷൻ കാണിച്ചിരുന്നു. തുടർന്ന് പൊലീസ് ആ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ഫോൺ ഓഫായതിനാൽ ഇവരെ കണ്ടെത്താനായില്ല.
യുവതികൾക്കിടയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ വീടിനുള്ളിൽനിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികൾ കണ്ടത് കൊലപാതകത്തിലേയ്ക്കു വിരൽ ചൂണ്ടുന്നുണ്ട്. എന്നാൽ ഇക്കാര്യവും സ്ഥിരീകരിക്കാൻ ജീവിച്ചിരിക്കുന്നയാളുടെ മൊഴി വേണ്ടി വരും.
തീപിടിത്തം നടന്ന വീടിന്റെ ചുറ്റിലുമായി ആറ് സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും യുവതി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളില്ല എന്നതാണ് പോലീസിനെ കുഴപ്പിക്കുന്ന മറ്റൊരു കാര്യം. പൂട്ടിക്കിടന്ന ഗേറ്റ് ചാടിക്കടന്നാണ് പെൺകുട്ടി പുറത്തു പോയതെന്നു കരുതുന്നു. വഴിയരികിലും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുവതി നടന്നു പോകുന്നതു കണ്ടിട്ടുണ്ട്. എന്നാൽ ഇത് ആരാണ് എന്നു വ്യക്തതയുള്ളതല്ല ദൃശ്യമെന്നു പൊലീസ് പറയുന്നു. എത്രയും പെട്ടെന്നു യുവതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സംഭവം നടക്കുമ്പോള്‍ ശിവാനന്ദനും ഭാര്യ ജിജിയും വീട്ടിലുണ്ടായിരുന്നില്ല. ശിവാനന്ദനും ജിജിയും രാവിലെ പതിനൊന്നോടെ ഡോക്ടറെ കാണാന്‍ ആലുവയില്‍ പോയിരുന്നു. പന്ത്രണ്ടിനും രണ്ടിനും വിസ്മയ ഇവരെ വിളിച്ചിരുന്നു. മൂന്നോടെ വീടിനകത്തുനിന്ന് പുക ഉയരുന്നതുകണ്ട അയല്‍ക്കാരാണ് വിവരം പൊലീസിനെയും അഗ്‌നിശമനസേനയേയും കൗണ്‍സിലറെയും അറിയിച്ചത്. വീടിന്റെ ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരുന്നു. മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. രണ്ടുമുറികള്‍ പൂര്‍ണമായി കത്തി. അതില്‍ ഒന്നിലാണ് മൃതദേഹം കണ്ടത്.മുറിയുടെ വാതിലിന്റെ കട്ടിളയില്‍ ചോരയും പരിസരത്ത് മണ്ണെണ്ണയുടെ മണവുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇരുചക്ര വാഹനത്തില്‍ മീന്‍വില്‍പന നടത്തുന്നയാളാണു ശിവാനന്ദന്‍.
https://www.facebook.com/Malayalivartha