രക്തം തിളയ്ക്കുന്നു... ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന് സ്മാരകം ഉയരുന്നു; സംസ്‌കാരത്തിനായി 8 സെന്റ് ഭൂമി വിലയ്ക്കുവാങ്ങി സിപിഎം; അഭിമന്യുവിന് ശേഷം ധീരജ് സഖാക്കളുടെ വികാരമാകുന്നു

എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകം ഓരോ പാര്‍ട്ടിക്കാരനിലും ഉണ്ടാക്കിയ വേദന വളരെ വലുതായിരുന്നു. അങ്ങനെ അഭിമന്യു കേരളത്തിന്റെ മൊത്തം വേദനയായി മാറി. അതുപോലെ ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനും മാറുകയാണ്.
ധീരജിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ വലിയ ഒരുക്കത്തിലാണ് പാര്‍ട്ടി. ധീരജിന്റെ സംസ്‌കാരത്തിനായി എട്ടു സെന്റ് ഭൂമി സിപിഎം വിലയ്ക്കു വാങ്ങി. വീടിനു സമീപത്തെ ഈ സ്ഥലത്ത് ധീരജിനായി സ്മാരകം പണിയും. ചൊവ്വാഴ്ച വൈകിട്ടു നാലുമണിക്കുശേഷം തളിപ്പറമ്പില്‍ ഹര്‍ത്താല്‍ ആചരിക്കും. ആറു മണിയോടെ ധീരജിന്റെ മൃതദേഹം തളിപ്പറമ്പില്‍ എത്തിക്കും.
ധീരജ് വധക്കേസില്‍ പിടിയിലായ പ്രതി നിഖില്‍ പൈലി കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍. കേസില്‍ അഞ്ച് പ്രതികള്‍കൂടി പിടിയിലായി. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ കെഎസ്‌യു എസ്എഫ്‌ഐ സംഘര്‍ഷത്തിലാണ് ധീരജ് രാജേന്ദ്രന് കുത്തേറ്റത്.
ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേര്‍ കൂടി കസ്റ്റിഡിയില്‍. നേരത്തേ പൊലീസ് പിടിയിലായ നിഖില്‍ പൈലിക്കൊപ്പം ബസില്‍ സഞ്ചരിച്ചിരുന്ന ഒരാളെയും നാല് കോളജ് വിദ്യാര്‍ഥികളെയുമാണ് കസ്റ്റഡിയില്‍ എടുത്തത്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ നിഖില്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ധീരജിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. കരിമണല്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ച പ്രതിയെ രാത്രിയോടെ ഇടുക്കിയിലേക്ക് കൊണ്ടുപോയി.
സംഭവ സ്ഥലത്തുനിന്നും എറണാകുളം ജില്ലയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പിടിയിലായത്. കരിമ്പന്‍ ടൗണില്‍നിന്നും സ്വകാര്യ ബസില്‍ നേര്യമംഗലത്തേക്ക് പോകും വഴി കരിമണലില്‍ വച്ചാണ് പൊലീസ് ബസ് തടഞ്ഞ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. നിഖില്‍ ബസില്‍ സഞ്ചരിക്കുന്ന വിവരം സഹയാത്രക്കാര്‍ പൊലീസിന് കൈമാറുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ധീരജ് രാജേന്ദ്രന്‍ കുത്തേറ്റു മരിച്ചത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ധീരജിനു കുത്തേറ്റത്. ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ധീരജ്.
അതേസമയം ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധമുണ്ടായി. മലപ്പുറത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോണ്‍ഗ്രസ് മേഖലാ കണ്‍വെന്‍ഷന്‍ വേദിക്കു സമീപമായിരുന്നു സംഘര്‍ഷം. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.
കണ്ണൂര്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ കല്ലേറുണ്ടായി. തൃച്ചംബരത്തുള്ള കോണ്‍ഗ്രസ് മന്ദിരത്തിന് നേരെയാണ് വൈകിട്ട് കല്ലേറ് നടന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് കല്ലേറ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഓഫിസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കൊടിമരങ്ങളും കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് ബോര്‍ഡുകളും തകര്‍ത്തു.
കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫിസ് എറിഞ്ഞുതകര്‍ത്തു. എസ്എഫ്‌ഐയുടെ പ്രകടനത്തിന് ശേഷമായിരുന്നു സംഭവം. ഓഫിസ് വാതിലിന്റെ ഗ്ലാസും ജനല്‍ച്ചില്ലും കല്ലേറില്‍ തകര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ശേഷമായിരുന്നു സംഭവം.
"
https://www.facebook.com/Malayalivartha