ഒമിക്രോണ്‍ നിയന്ത്രണം.... കല്യാണത്തിനും മരണാനന്തരചടങ്ങിനും 50 പേര്‍... പൊതുയോഗങ്ങള്‍ ഒഴിവാക്കണം, കുടുംബശ്രീ തിരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കൊവിഡ് മാനദണ്ഡമനുസരിച്ച് നടത്താം

കൊവിഡ് വ്യാപനം വീണ്ടും കൂടുന്നതോടെ ആളുകള്‍ ഒത്തുകൂടുന്നത് നിയന്ത്രിക്കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
കൗമാരക്കാരുടെ വാക്‌സിനേഷന്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. വിദ്യാലയങ്ങളില്‍ ചെന്ന് വാക്‌സിനേഷന്‍ നടത്തുന്നത് പരിഗണനയില്‍.സ്ഥിതിഗതികള്‍ വിലയിരുത്തി മന്‍സുഖ് മാണ്ഡവ്യ . ഒമിക്രോണ്‍ വ്യാപനം നേരിടാന്‍ ആരോഗ്യ ചികിത്സാസംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ സജ്ജമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശിച്ചു...
വിവാഹം, മരണാനന്തരചടങ്ങുകളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ. രാത്രികാല കര്‍ഫ്യു, വാരാന്ത്യ ലോക്ക് ഡൗണ്‍, കടകള്‍ക്ക് നിയന്ത്രണം, സ്‌കൂളുകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനസമയം നിയന്ത്രിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുത്തില്ല. കടുത്ത നിയന്ത്രണങ്ങള്‍ പൊതുജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി.
ജനങ്ങളുടെ ഉപജീവനം കുറയ്ക്കുന്ന നടപടികള്‍ രോഗവ്യാപനം കൂടുതല്‍ നിരീക്ഷിച്ചതിന് ശേഷം മതിയെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ആരാധനാലയങ്ങളിലെ നിയന്ത്രണവും സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമേ തീരുമാനിക്കൂ.
കുടുംബശ്രീ തിരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കൊവിഡ് മാനദണ്ഡമനുസരിച്ച് നടത്താം. ടെലിമെഡിസിന്‍ സംവിധാനം ജനങ്ങള്‍ പ്രയോജനപ്പെടുത്തണം.
ഒമിക്രോണിനെതിരെ ജാഗ്രത പുലര്‍ത്താന്‍ വ്യാപകമായി ബോധവത്കരണം നടത്തും. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈനില്‍ നടത്തണം *പൊതുപരിപാടികള്‍ അത്യാവശ്യസന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം
സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും കുറയ്ക്കണം, പരിപാടികളില്‍ സാമൂഹ്യഅകലം കൃത്യമായി പാലിക്കണം
അതേസമയം മൂന്നാം തരംഗത്തെ നേരിടാനായി മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആശുപത്രി അഡ്മിഷന്‍, ഐ.സി.യു അഡ്മിഷന്‍, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ദ്ധിപ്പിക്കുന്ന രീതിയിലാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha