അന്വേഷണം മുറുകുമ്പോള്‍... പങ്കാളികളെ കൈമാറ്റം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുവെന്ന കേസില്‍ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍; വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആകാത്തവരും 20 വര്‍ഷം കഴിഞ്ഞവരും വരെ അംഗങ്ങള്‍; പങ്കാളിയെ കൈമാറുന്ന കേസ് വഴിത്തിരിവിലേക്ക്

കോട്ടയത്ത് കറുകച്ചാലില്‍ പങ്കാളികളെ കൈമാറ്റം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുവെന്ന കേസ് ചൂടുപിടിക്കുകയാണ്. ഓരോ ദിവസവും അന്വേഷണ സംഘത്തിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിവിധ സോഷ്യല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ലൈംഗിക കച്ചവടം നടന്നത് എന്ന് കറുകച്ചാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഏഴു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് പങ്കാളികളെ കൈമാറിയിരുന്നത്. ഈ ഗ്രൂപ്പുകളില്‍ ആയി 5000 അംഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ കല്യാണം കഴിഞ്ഞ് 20 വര്‍ഷം ആയവരും ഉള്ളതായി പൊലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി.
കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം ആകുന്നതിനു മുന്‍പ് തന്നെ പങ്കാളികളെ കൈമാറ്റം ചെയ്യാന്‍ താല്പര്യം കാണിച്ച് ഗ്രൂപ്പുകളില്‍ എത്തിയവരും പങ്കാളികളെ കൈമാറിയവരും ഉണ്ടെന്ന് പൊലീസ് പറയുന്നു. സംസ്ഥാനവ്യാപകമായ അന്വേഷണത്തിലാണ് പൊലീസ് നേതൃത്വം നല്‍കുന്നത്. നിലവില്‍ കൊല്ലം ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളില്‍ നിന്നുള്ളവരാണ് കേസില്‍ അറസ്റ്റിലായത്.
കോട്ടയം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കറുകച്ചാല്‍ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടയം സ്വദേശിനിയെ ഒന്‍പത് പേരാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് കണ്ടെത്തി. ഇതില്‍ ആറു പേരും പോലീസിന്റെ പിടിയിലായി. പിടിയില്‍ ആകാനുള്ള മൂന്നുപേരില്‍ ഒരാള്‍ സൗദിയിലേക്ക് കടന്നു എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇദ്ദേഹം കൊല്ലം സ്വദേശിയാണ് എന്ന് പോലീസ് പറയുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നതായി കറുകച്ചാല്‍ പോലീസ് വ്യക്തമാക്കി.
പങ്കാളികളെ കൈമാറാത്തവരും കോട്ടയം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ആകെയുള്ള ഒമ്പത് പ്രതികളില്‍ അഞ്ചുപേര്‍ മാത്രമാണ് പങ്കാളികളുമായി എത്തിയത്. ബാക്കിയുള്ള നാലുപേര്‍ പങ്കാളികള്‍ ഇല്ലാതെ എത്തുകയായിരുന്നു. പങ്കാളികള്‍ ഇല്ലാതെ എത്തുന്നവരെ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നത് എന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ 14,000 രൂപ നല്‍കണമെന്നതാണ് ഉണ്ടായിരിക്കുന്ന ധാരണ. ഇത്തരത്തില്‍ നിരവധി യുവാക്കളടക്കം ഗ്രൂപ്പില്‍ അംഗങ്ങള്‍ ആയിരുന്നു എന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുമോ എന്ന പ്രതീക്ഷയിലാണ് പോലീസ്. പങ്കാളികള്‍ അല്ലാത്തവര്‍ക്ക് പണം വാങ്ങി ഭാര്യമാരെ കൈമാറ്റം ചെയ്ത സംഭവം പെണ്‍വാണിഭത്തിന് പരിധിയില്‍ വരുമെന്ന് പോലീസ് വ്യക്തമാക്കി. അത്തരം വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കൂടുതല്‍ ഇരകള്‍ പരാതി നല്‍കിയാല്‍ മാത്രമേ ബലാത്സംഗം അടക്കം ശക്തമായ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാനാകുവെന്ന് പോലീസ് പറയുന്നു.
ഗ്രൂപ്പുകളില്‍ കണ്ട നമ്പറുകള്‍ കേന്ദ്രീകരിച്ച് പോലീസ് പരാതിക്കാരെ തപ്പിയെടുക്കാന്‍ ഉള്ള ശ്രമത്തിലാണ്. പലരും കുടുംബമായി കഴിയുന്നതിനാല്‍ തന്നെ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല എന്നാണ് പോലീസ് പറയുന്നത്. കുട്ടികള്‍ അടക്കമുള്ളവരുമായി വിവിധ വീടുകള്‍ കേന്ദ്രീകരിച്ചാണ് ലൈംഗിക വ്യാപാരം നടന്നിരുന്നത് എന്ന് പോലീസ് പറയുന്നു. അതുകൊണ്ട് തന്നെ ആര്‍ക്കും സംശയം ജനിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഇത്രയധികം വ്യാപകമായ ഒരു ശൃംഖല പ്രവര്‍ത്തിച്ചുവന്നത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രമുഖര്‍ ഗ്രൂപ്പില്‍ അംഗമാണോ എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്. കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ വഴി കേസന്വേഷണം മുന്നോട്ടുകൊണ്ടു പോകാനാണ് പോലീസ് നീക്കം.
"
https://www.facebook.com/Malayalivartha