പങ്കാളികളെ വെച്ചുമാറുന്നതുമായി കറുകച്ചാലില്‍ അറസ്റ്റിലായ സംഘത്തിലെ പ്രധാന കണ്ണികളായി നിരവധി സ്ത്രീകള്‍ക്കും പങ്കാളിത്തമുള്ളതായി കണ്ടെത്തി; കറുകച്ചാലില്‍ അറസ്റ്റിലായ സംഘത്തില്‍പ്പെട്ട രണ്ടു സ്ത്രീകളും ഉടന്‍ കസ്റ്റഡിയിലാകും?

പങ്കാളികളെ വെച്ചുമാറുന്നതുമായി കറുകച്ചാലില്‍ അറസ്റ്റിലായ സംഘത്തിലെ പ്രധാന കണ്ണികളായി നിരവധി സ്ത്രീകള്‍ക്കും പങ്കാളിത്തമുള്ളതായി കണ്ടെത്തി. കറുകച്ചാലില്‍ അറസ്റ്റിലായ സംഘത്തില്‍പ്പെട്ട രണ്ടു സ്ത്രീകളും ഉടന്‍ കസ്റ്റഡിയിലാകും. ദമ്പതികളില്‍ ഒരാള്‍ വിദേശത്ത് കഴിയുന്ന സാഹചര്യത്തില്‍ ഇത്തരം സംഘത്തില്‍ ഇത്തരത്തില്‍ നാട്ടില്‍ തനിച്ചുകഴിയുന്ന യുവാക്കളെയും യുവതികളെയും ഉല്ലാസക്കൂട്ടായ്മയില്‍ ഇതേ സംഘം ഉള്‍പ്പെടുത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു.
അയ്യായിരത്തോളം പേര്‍ ഉള്‍പ്പെട്ടെ കൂട്ടായ്മയില്‍ സമൂഹത്തിലെ ഉന്നത നിലയില്‍പ്പെട്ട ഒട്ടേറെപ്പേര്‍ ഇന്നും നാളെയുമായി പിടിയിലാകുമെന്ന സാഹചര്യത്തില്‍ ചിലര്‍ സംസ്ഥാനം വിടുകയും ചെയ്തു.
ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സൊസൈറ്റി ലേഡികളും ഉള്‍പ്പെട്ട സംഘത്തിലെ അന്‍പതോളം പേരെ പങ്കാളിവെച്ചുമാറ്റ സംഭവത്തില്‍ പോലീസ് കണ്ടെത്തിക്കഴിഞ്ഞു. കൂടുതല്‍ ഉന്നതര്‍ അറസ്റ്റിലാകുമെന്ന സാഹചര്യത്തില്‍ കേസ് അന്വേഷണം നിറുത്തിവയ്ക്കാന്‍ പോലീസില്‍ ഉന്നതരുടെ സമ്മര്‍ദം ഏറിവരികയാണ്.
മൂന്ന് ജില്ലകളില്‍ നിന്നായി ഒന്‍പതു പേര്‍ ഇതോടകം കറുകച്ചാല്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പിടിയിലായവരും സംഘത്തില്‍പ്പെട്ടവരും എച്ച്ഐവി ബാധിതരാണോ എന്ന സംശയമുയര്‍ന്നതോടെ ഇത്തരത്തിലുള്ള പരിശോധന നടത്താനും നിര്‍ദേശം വന്നിട്ടുണ്ട്. ലൈംഗിക തൊഴിലാളികളും എച്ച്ഐവി ബാധിതരും രോഗം പരത്താനുള്ള നീക്കത്തില്‍ ഇതേ സംഘത്തില്‍ കണ്ണികളായി ചേര്‍ന്നിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.
ഭര്‍ത്താവിനെതിരെ ചങ്ങനാശേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കറുകച്ചാല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. യുവതി തന്റെ ഭര്‍ത്താവ് തന്നെ പലരപമായും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം നിര്‍ബന്ധിക്കുന്നതായും താന്‍ രണ്ടു പുരുഷന്‍മാരുടെ ഇംങ്കിതങ്ങള്‍ക്ക് വശപ്പെടേണ്ടിവന്നതായും ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. തുടര്‍ന്നാണ് സംഘത്തിലെ ഒന്‍പതു പേരെ ഇന്നലെയും ഇന്നുമായി പോലീസ് പിടികൂടിയത്.
അന്വേഷണ വഴിയില്‍ വന്‍ കണ്ണികളുള്ള കപ്പിള്‍ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കോട്ടയം, എറണാകുളം, പത്തനംതിട്ട, ചങ്ങനാശേരി എന്നിവിടങ്ങളിലെ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചും ആലപ്പുഴ ജില്ലയിലെ റിസോര്‍ട്ടുകളും ആഡംബര ബോട്ടുകളും കേന്ദ്രീകരിച്ച് പങ്കാളികൈമാറ്റം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രവാസികള്‍ നാട്ടില്‍ വാടകയ്ക്ക് നല്‍കിയ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ പങ്കാളി കൈമാറ്റവും വേശ്യാവൃത്തിയും ഒരു ഫാഷന്‍പോലെ വ്യാപകമായിരിക്കുന്നത്.
ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളില്‍ ആയിരത്തിലധികം അംഗങ്ങളാണുള്ളതെന്നും വ്യക്തമായിക്കഴിഞ്ഞു. ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്നും പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കപ്പിള്‍ മീറ്റ് കേരള എന്ന പേരിലുള്ള ഗ്രൂപ്പ് വഴിയായിരുന്നു സംസ്ഥാനത്ത് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളില്‍ അംഗങ്ങള്‍. വലിയ തോതിലാണ് ഇത്തരം ഗ്രൂപ്പുകള്‍ വഴി പങ്കാളികളെ കൈമാറിയിരുന്നത്.
വലിയ തോതിലുള്ള പണമിടപാടുകളും പങ്കാളി കൈമാറ്റത്തിനൊപ്പം നടന്നിരുന്നതായും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സമൂഹ മാധ്യമങ്ങളിലെ ഈ ഗ്രൂപ്പുകളില്‍ അവിവാഹിതരായ വ്യക്തികളുമുണ്ട്. ഇവരില്‍ നിന്നും പണം ഈടാക്കിയതിന് ശേഷമാണ് സ്ത്രീകളെ കൈമാറിയിരുന്നതെന്നും ഇവരുടെ പ്രവര്‍ത്തനം പരസ്യമായിട്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയില്‍ ഇനി പിടിയിലാകാനുള്ളത് രണ്ടുപേര്‍ ആണ്. ഭര്‍ത്താക്കന്‍മാര്‍ അറസ്റ്റിലാകുന്നതോടെ ഭാര്യമാരുടെ മാനം പോകുമെന്നതിനാല്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവരുടെ ഭാര്യമാരെ ഭര്‍ത്താക്കന്‍മാര്‍ വേശ്യാവൃത്തിക്കും പ്രേരിപ്പിച്ചിരുന്നുവെന്നും ഇത്തരത്തില്‍ പണമുണ്ടാക്കുന്നവര്‍ അറസ്റ്റിലായവരിലുണ്ടെന്നും വ്യക്തമായി.
ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകന്റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മുന്‍പ് കൊച്ചിയില്‍ പ്രതിരോധവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍മാരെ ഭാര്യമാരെ ഇത്തരത്തില്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
പിന്നീട് ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് കീ ചെയില്‍ നറുക്കെടുപ്പിലൂടെ ഭാര്യമാരെ വെച്ചുമാറുന്ന സംഭവങ്ങളും അരങ്ങേറിയിരുന്നു. കറുകച്ചാലില്‍ പിടിയിലായ സംഘത്തില്‍ കൂലിപ്പണിക്കാര്‍, അഭിഭാഷകര്‍, എന്‍ജീനിയര്‍മാര്‍, കംപ്യൂട്ടര്‍ വിദ്ഗധര്‍, വന്‍കിട വ്യാപാരികള്‍ തുടങ്ങിയവരൊക്കെ ഉള്‍പ്പെട്ടിരിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha