ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും, ശേഷം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും, തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം ധീരജിന്റെ നാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും

ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും, ശേഷം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും, തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം ധീരജിന്റെ നാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും.
ധീരജിന്റെ വീടിനോട് ചേര്‍ന്നുള്ള എട്ട് സെന്റ് ഭൂമി സിപിഎം വാങ്ങും. ഇവിടെയാണ് അന്ത്യവിശ്രമമൊരുക്കുന്നത്. ഇവിടെ സ്മാരകവും നിര്‍മിക്കും.
അതേസമയം ധീരജ് രാജേന്ദ്രന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിഖില്‍ പൈലിയുടെയും ജെറിന്‍ ജോജോയുടെയും അറസ്റ്റാണ് രേഖപ്പെടുത്തുക.
കൊലപാതകത്തില്‍ ഇവരുടെ പങ്ക് തെളിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. നാല് കോളേജ് വിദ്യാര്‍ഥികളും കസ്റ്റഡിയില്‍ ഉണ്ട്. എല്ലാവരും കെഎസ്യു പ്രവര്‍ത്തകരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു
"
https://www.facebook.com/Malayalivartha