ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് മയക്കുമരുന്ന് പാർട്ടിക്കിടെ പിടിയിൽ, ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക പാർട്ടിയിൽ ലഹരിയിൽ ആറാടുന്നതിനിടെ പിടികൂടിയവരിൽ ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ടവരും, മാരക മയക്കുമരുന്നുകളും, വിദേശ മദ്യവും ഇവരിൽ നിന്ന് പിടിച്ചെടുത്തു..!!!

വയനാട് റിസോര്‍ട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് പിടിയിൽ, വയനാട് പടിഞ്ഞാറത്തറ റിസോര്‍ട്ടിവാണ് സംഭവം.കിര്‍മാണി മനോജ് ഉൾപ്പെടെ കമ്പളക്കാട് മുഹ്‌സിന്‍ തുടങ്ങിയവരടങ്ങുന്ന 16 അംഗ സംഘത്തെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് മാരകമയക്കുമരുന്നുകളും, വിദേശ മദ്യവുമാണ് പിടിച്ചെടുത്തത്. എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്ന് കണ്ടെത്തി.
കമ്പളക്കാട് മുഹ്സിന്‍ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ നിന്നാണ് റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്നത്. പിടിയിലായവരില്‍ മിക്കവരും ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ടവരാണ്. നിരവധി കേസുകളിലെ പ്രതികളും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെ രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha