ഒരു ട്രാന്‍സ് വനിതയായി ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായി! യോഗ്യതകളുണ്ടായിട്ടും എവിടെയും ജോലിയും ലഭിക്കുന്നില്ല; ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നറിയുന്നതോടെ ഒഴിവാക്കുന്നു; ദയാവധം തേടി അനീറ

വിദ്യാഭ്യാസവും യോഗ്യതയും ഉണ്ടായിട്ടും ട്രാന്‍സ്‌ജെന്‍ഡറാണെന്ന പേരില്‍ നിരന്തരം ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതിന്റെ പേരില്‍ ഹൈക്കോടതിയില്‍ ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കിത്തരണമെന്ന ആവശ്യവുമായി ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് അനീറ കബീര്‍.
രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, എംഎഡ് കൂടാതെ സെറ്റ് യോഗ്യതയുമുണ്ട് അനീറയ്ക്ക്. ഒരു ഹയര്‍ സെക്കണ്ടറി അധ്യാപികയാകാനുള്ള യോഗ്യതകളും ഇതൊക്കെയാണ്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി പലയിടങ്ങളിലായി 14 സ്‌കൂളുകളിലാണ് താത്കാലിക അധ്യാപക നിയമനത്തിന്റെ പരസ്യം കണ്ട് അനീറ കബീര്‍ ചെന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് തിരിച്ചറിയുന്നതോടെ തന്നെ എല്ലാവരും ഒഴിവാക്കുകയാണ്. ഒരു ട്രാന്‍സ് വനിതയായി ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായെന്ന് പറഞ്ഞാണ് ഹൈക്കോടതിയില്‍ ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അനീറ ഒരുങ്ങുന്നത്.
സര്‍ക്കാര്‍ സ്‌കൂളിലെ അഭിമുഖങ്ങളില്‍ പോലും കേള്‍ക്കേണ്ടി വരുന്നത് ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ പരിഹസിക്കുന്ന വിധത്തിലുള്ള ചോദ്യങ്ങളാണെന്ന് അനീറ പറയുന്നു. ട്രാന്‍സ് വുമന്‍ ആയി ജീവിക്കുന്ന അനീറ ഒരിക്കല്‍ അപമാന ഭയം മൂലം ഒരിക്കല്‍ പുരുഷ വേഷം ധരിച്ച് പാലക്കാട്ടെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അഭിമുഖത്തിനെത്തി.
അവിടെ ജോലിയും ലഭിച്ചു. എന്നാല്‍ അധികം വൈകാതെ ട്രാന്‍സ് വനിതയാണെന്ന് തിരിച്ചറിഞ്ഞതോടെ അനീറയ്‌ക്കെതിരെ സ്‌കൂളിലെ പ്രധാന അധ്യാപികയടക്കം തിരിഞ്ഞു. ട്രാന്‍സ് ജെന്‍ജഡറായതിനാല്‍ വിദ്യാര്‍ഥികളെ ലൈംഗിക താത്പര്യത്തോടെ നോക്കുമെന്ന ഭയമുണ്ടെന്ന് ഇവര്‍ പറഞ്ഞു.
ജനുവരി ആദ്യ ആഴ്ച തന്നെ ഈ ജോലിയും അനീറയ്ക്ക് നഷ്ടമായി. ട്രാന്‍സ് വുമന്‍ ആയതിന്റെ പേരില്‍ ഒറ്റപ്പാലത്തെ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു. ജോലി ചെയ്ത് ജീവിക്കാനുമാകുന്നില്ലെന്ന് അനീറ.
" e
https://www.facebook.com/Malayalivartha