പാലക്കാട്ട് ആളൊഴിഞ്ഞ വീട്ടില്‍ സ്ഥിരതാമസമാക്കി രണ്ട് പുലിക്കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ പുലി ഒരു കുഞ്ഞിനെ തന്ത്രപരമായി കടിച്ചെടുത്ത് ഇന്നലെ അര്‍ധരാത്രി സ്ഥലം വിട്ടു... വനംവകുപ്പ് സ്ഥാപിച്ച പുലിക്കെണിയില്‍ കയറാതെ കൂടിനു പുറത്തെത്തി കുഞ്ഞുങ്ങളിലൊന്നിനെ തട്ടിയും ഉന്തിമാറ്റിയും പുറത്തെടുത്താണ് സ്ഥലം വിടുന്ന ദൃശ്യങ്ങള്‍ ഒളികാമറയില്‍ പതിഞ്ഞു, രണ്ടാമത്തെ കുഞ്ഞിനെ ഇത്തരത്തില്‍തന്നെ കൈവശപ്പെടുത്താന്‍ തള്ളപ്പുലി വരുമെന്ന പ്രതീക്ഷയില്‍ വനപാലകര്‍

പുലിയമ്മയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞുതന്നെയാണ്. പാലക്കാട്ട് ആളൊഴിഞ്ഞ വീട്ടില്‍ സ്ഥിരതാമസമാക്കി രണ്ട് പുലിക്കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ പുലി ഒരു കുഞ്ഞിനെ തന്ത്രപരമായി കടിച്ചെടുത്ത് ഇന്നലെ അര്‍ധരാത്രി സ്ഥലം വിട്ടു.
വനംവകുപ്പ് സ്ഥാപിച്ച പുലിക്കെണിയില്‍ കയറാതെ കൂടിനു പുറത്തെത്തി കുഞ്ഞുങ്ങളിലൊന്നിനെ തട്ടിയും ഉന്തിമാറ്റിയും പുറത്തെടുത്താണ് സ്ഥലം വിടുന്ന ദൃശ്യങ്ങള്‍ ഒളികാമറയില്‍ പതിഞ്ഞു. രണ്ടാമത്തെ കുഞ്ഞിനെ ഇത്തരത്തില്‍തന്നെ കൈവശപ്പെടുത്താന്‍ തള്ളപ്പുലി വരുമെന്ന പ്രതീക്ഷയില്‍ വനപാലകര്‍ കാത്തിരിക്കുകയാണ്.
ഇന്നലെ അര്‍ധരാത്രി വരെ കൂടിന് ഇരുന്നൂറു മീറ്റര്‍ പതുങ്ങിനിന്നശേഷമാണ് തള്ളപ്പുലി പാലക്കാട് അകത്തേത്തറ ഉമ്മിനിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂടിനുള്ളില്‍ നിന്നുി കുഞ്ഞിനെ കൊണ്ടുപോയത്. കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ ആളൊഴിഞ്ഞ വീട്ടില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
തള്ളപ്പുലിയെ പിടികൂടാനാണ് പുലിക്കുഞ്ഞുങ്ങളെ വനംവകുപ്പ് തയാറാക്കിയ കൂട്ടില്‍ വെച്ചിരുന്നത്. കൂട്ടില്‍ കയറാതെ പുലിക്കുഞ്ഞുങ്ങളെ വച്ച പെട്ടി കടിച്ചെടുത്താണ് അമ്മപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയത്. ഇതേ തുടര്‍ന്ന് രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനംവകുപ്പ് ഓഫീസിലേക്ക് മാകറ്റിയിരിക്കുകയാണ്. ജനവാസ മേഖലയില്‍ പുലി നിരന്തരം വരുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തില്‍ തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും ഏതാനും മാസം സംരക്ഷിച്ച ശേഷം ഉള്‍വനത്തില്‍ കയറ്റിവിടാനായിരുന്ന വനംവകുപ്പിന്റെ ആലോചന. ഈ സാഹചര്യത്തിലാണ് കെണിയില്‍പ്പെടാതെ കുഞ്ഞിനെ പുറത്തുനിന്ന് തള്ളിനീക്കി കടിച്ചെടുത്ത് തള്ളപ്പുലി സ്ഥലം വിട്ടിരിക്കുന്നത്.
രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് രാത്രി വീണ്ടും പുലിക്കൂട്ടില്‍ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം. പുലി ഒരു കുഞ്ഞിനെ കൊണ്ടുപോയ സാഹചര്യത്തില്‍ രണ്ടാമത്തെ കുഞ്ഞിനെയും കൊണ്ടുപോയ്‌ക്കോട്ടെ എന്ന നിലപാടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
അകത്തേത്തറ ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന പഴയ വീട്ടില്‍ പുലി പ്രസവിച്ചതും തള്ളപ്പുലി ഓടിമറഞ്ഞതുമായ വാര്‍ത്ത കേരളത്തില്‍ ഏറെ അതിശയം പകര്‍ന്നിരുന്നു.
ഭാഗികമായി തകര്‍ന്നു കാടുപിടിച്ചുകിടന്ന വീട്ടിലെ മുറിക്കുള്ളിലാണ് ഒരാഴ്ച മാത്രം പ്രായമുള്ള രണ്ടു പുലിക്കുട്ടികളെ കണ്ടെടുത്തത്. വീടിന്റെ ഉടമ ഗുജറാത്തിലായതിനാല്‍ 10 വര്‍ഷമായി വീട് പൂട്ടിക്കിടക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് മേല്‍ക്കൂര തകരുകയും പ്രദേശം അപ്പാടെ കാടുകയറി കിടക്കുകയുമാണ്. കഴിഞ്ഞ വീടും പറമ്പും വൃത്തിയാക്കാനെത്തിയ സമീപവാസിയാണ് ആള്‍പ്പെരുമാറ്റമുണ്ടായതോടെ തള്ളപ്പുലി ഓടിപ്പോകുന്നത് കാണാനിടയായത്. വീടിനുള്ളില്‍ ഞരക്കം കേട്ടു പരിശോധിച്ചപ്പോഴാണ് മുറിയ്ക്കുള്ളില്‍ രണ്ടു പുലിക്കുഞ്ഞുങ്ങളെ കാണാനിടയായത്.
തള്ളപ്പുലിയെ കുടുക്കാന്‍ വീട്ടില്‍ സ്ഥാപിച്ച പുലിക്കൂടിന് സമീപം തള്ളപ്പുലി എത്തിയത് മൂന്നു തവണയാണ്. പുലിക്കുഞ്ഞുങ്ങളെ കിടത്തിയ തുണി ഉള്‍പ്പെടെ കൂടിനു സമീപം തൂക്കിയിട്ട് മണത്തിലൂടെ തള്ളപ്പുലിയെ ആകര്‍ഷിക്കാനുള്ള തന്ത്രമാണ് വനപാലകര്‍ ആവിഷ്‌കരിച്ചത്. ജനവാസ മേഖലയില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്.
ഇന്നലെ അര്‍ധരാത്രിയാണഅ കുഞ്ഞുങ്ങളെ തിരികെയെടുക്കാന്‍ തള്ളപ്പുലി കൂടിനടുത്തെത്തിയത്. കൂട്ടിലകപ്പെടാതെ തള്ളപ്പുലി ഒരു കുഞ്ഞിനെ കൊണ്ടുപോവുകയും ചെയ്തു.
അതേ സമയം ശേഷിക്കുന്ന കുഞ്ഞിനെ സ്വന്തമാക്കാന്‍ തള്ളപ്പുലി ഇനി വരാതിരിക്കുമോ എന്ന ആശങ്കയും വനപാലകര്‍ക്കുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ശ്രമകരമായി പുലിക്കുഞ്ഞുങ്ങളെ പാലൂട്ടുന്നത്. തള്ളപ്പൂലിയെ കൂടി പിടികൂടി മൂന്നുപേരെയും ഉള്‍വനത്തില്‍ തുറന്നുവിടാനായിരുന്നു പദ്ധതി
"
https://www.facebook.com/Malayalivartha