ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തന്‍.... കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു, കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.... ദൈവത്തിന് സ്തുതിയെന്ന് ഫ്രാങ്കോ, അഭിഭാഷകരെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞ് ബിഷപ്പ്

ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തന്‍.... കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു, കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് കേസില്‍ വിധിപറഞ്ഞത്....
ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും നിലനില്‍ക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി. വിധി കേട്ടതിന് ശേഷം ദൈവത്തിന് സ്തുതിയെന്ന് പ്രതികരിച്ച ബിഷപ്പ് കോടതി മുറിക്ക് പുറത്തിറങ്ങിയതിനു ശേഷം പൊട്ടിക്കരഞ്ഞു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്.
105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവരുന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.
കേരളം കണ്ട ചില അപൂര്‍വസമരങ്ങളുടെ പട്ടികയിലാണ് കന്യാസ്ത്രീകളുടെ പോരാട്ടവും ഇടംപിടിച്ചിരിക്കുന്നത്. അത്രയേറെ അപമാനവും ഭീഷണികളുമാണ് ഇരയ്ക്ക് പിന്തുണനല്‍കിയതിന്റെ പേരില്‍ അവര്‍ അനുഭവിച്ചത്.
ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞതോടെ ആ പോരാട്ടത്തിനും അന്തിമഫലമുണ്ടായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha