Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

ദിലീപിനെ ചേട്ടാ എന്നും കാവ്യയെ സുഹൃത്ത് എന്നും വിളിക്കുന്ന ഒരു പ്രമുഖ നടി ദൃശ്യങ്ങൾ കണ്ടിരുന്നു; ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും ഈ നടി; പല്ലിശേരിയുടെ അന്നത്തെ വെളിപ്പെടുത്തൽ ശ്രദ്ധേയം

21 JANUARY 2022 12:14 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാണ് ആ ദൃശ്യങ്ങൾ. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ പലരും കണ്ടു എന്ന് വെളിപ്പെടുത്തലുകൾ ഇതിനോടകം പുറത്തുവന്നിരുന്നു. ഇപ്പോളിതാ ദിലീപിനെ ചേട്ടാ എന്നും കാവ്യയെ സുഹൃത്ത് എന്നും വിളിക്കുന്ന ഒരു പ്രമുഖ നടി ദൃശ്യങ്ങൾ കണ്ടിരുന്നു എന്ന വെളിപ്പെടുത്തൽ ശ്രദ്ധേയമാവുകയാണ്.

പല്ലിശ്ശേരി പറഞ്ഞ വാക്കുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുതര വെളിപ്പെടുത്തലുമായി എത്തിയ പല്ലിശേരിയുടെ ചില സംശയങ്ങളും പോലീസ് പരിശോധിക്കുന്നതായാണ് ലഭ്യമാകുന്ന സൂചന. ഇതൊക്ക താന്‍ ആദ്യമേ വെളിപ്പെടുത്തിയതാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പല്ലിശേരി രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ മറ്റൊരു പ്രമുഖ നടിയും കണ്ടിരുന്നുവെന്ന് അന്ന് പല്ലിശേരി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദിലീപിനെ ചേട്ടനെന്നും കാവ്യാ മാധവനെ സുഹൃത്തെന്നും വിളിക്കുന്ന നടിയെ കുറിച്ചായിരുന്നു അദ്ദേഹം പരമാര്‍ശം നടത്തിയത് . നടിയുടെ പേരു സഹിതമായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയിലും ഒരു മാഡമുണ്ട്. ദൃശ്യവുമായി വിഐപി എത്തിയ ദിവസം ഈ നടി ആ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇതിനൊപ്പം നടത്തിയ കൂട്ടിച്ചേര്‍ക്കലുകളാണ് പല്ലിശേരി അന്ന് പറഞ്ഞ നടിയാണോ ഇവരെന്ന സംശയം ശക്തമാക്കുന്നത്.

നടിയെ ചോദ്യം ചെയ്യുമോ എന്ന തലക്കെട്ടിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ഗുരുതരമായ ആരോപണമാണ് ലേഖകന്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ നിയമ നടപടിയെടുക്കുമെന്ന് നടി പരസ്യമായി പറഞ്ഞു. ഈ നിയമ നടപടി ഉണ്ടായോ എന്നും പൊലീസ് പരിശോധിക്കും. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും ഈ നടിയാണ്.

ഒരു പ്രമുഖ മാസികയില്‍ പല്ലിശേരി എഴുതിയിരുന്ന പംക്തിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ എഴുതിയിരുന്നത് . പല്ലിശേരിയുടെ എഴുത്ത് ഇതിനകം 450ഓളം അധ്യായങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ഏറെ വായനാക്കാരുള്ള ഈ പംക്തിയിലൂടെയാണ് ദിലീപിനെതിരായ വെളിപ്പെടുത്തലുകളും പല്ലിശേരി നടത്തിയത്. ദിലീപിന്റെ വ്യക്തി, കുടുംബ ജീവിതങ്ങളെ പരമാര്‍ശിക്കുന്നവയായിരുന്നു അവ.

ദിലീപ് കാവ്യ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നപ്പോള്‍ അവയെ സാധൂകരിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തുകള്‍ പല്ലിശേരി നടത്തുകയുണ്ടായി. ദിലീപ് മഞ്ജുവാര്യര്‍ വിവാഹ ബന്ധം വേര്‍പെടുകയും ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തതോടെ ഈ ബന്ധത്തിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുകളും വിവരങ്ങളും തന്റെ പംക്തിയിലൂടെ പല്ലിശേരി പുറത്ത് വിട്ടു.

പല്ലിശേരി എഴുതിയ പലകാര്യങ്ങളേയും ദിലീപ് അന്ന് എതിർത്തിരുന്നു . നടി ആക്രമിക്കപ്പെട്ട കേസില്‍ ചില തുറന്നെഴുത്തുകള്‍ നടത്തിയതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പല്ലിശേരി വ്യക്തമാക്കിയിരുന്നു. ഗുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ അവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് തന്റെ കഥ കഴിക്കുമെന്ന് പല്ലിശേരി വിശ്വസിക്കുന്നു.

നിരവധി ഭീഷണികള്‍ നേരിട്ടുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പക്കലുള്ള തെളിവുകള്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് താന്‍ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ തെളിവുകള്‍ അന്വേഷണ സംഘം പരിശോധിക്കുമെന്നും സൂചനയുണ്ട്.

ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ഒരുവന്‍ തന്റെ മുന്നില്‍ ബ്രേക്ക് ഇട്ടു. കുറച്ച് സമയം തന്നെ സൂക്ഷിച്ച് നോക്കിയ ശേഷം ബൈക്ക് ഓടിച്ചു പോയി. ഇത് തനിക്ക് പിന്നാലെ ശത്രുക്കള്‍ ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കൈവശമുള്ള പല തെളിവുകളും ചാനലിലോ മാധ്യമങ്ങളിലോ താന്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചവര്‍ എത്തിക്കുമെന്നും പല്ലിശേരി പറഞ്ഞിരുന്നു.

പ്രിയ നടീനടന്മാരുടേയും സംവിധായകരുടേയും യഥാര്‍ത്ഥ മുഖം കാണാന്‍ കാത്തിരിക്കാം എന്ന് പറഞ്ഞാണ് പല്ലിശേരി ഓരോ കുറിപ്പും എഴുതിയിരുന്നത്. ഈ നടിയെ മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സര്‍ക്കിള്‍ മുഴുവനും. വേണ്ട രീതിയില്‍ അന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേക്ഷണ ഉദ്യോഗസ്ഥര്‍ക്കു നടിയില്‍ നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം.

വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി. പലരും ഇക്കാര്യം മുന്‍പ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിരുന്നില്ല. എന്നാല്‍ വിശ്വസിക്കാന്‍ തക്ക തെളിവുകളാണ് ഇക്കാര്യത്തില്‍ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകള്‍ തള്ളികളയാന്‍ തോന്നിയില്ല.

സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ്-ഇങ്ങനെയാണ് ആ നടിക്ക് എതിരായ വാര്‍ത്ത പല്ലിശ്ശേരി അന്ന് നല്‍കിയത്. പല്ലിശേരിയുടെ പല വെളിപ്പെടുത്തലുകളും പിന്നീട് യാഥാര്‍ത്ഥ്യങ്ങളായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ദിലീപ് കേസില്‍ പല്ലിശേരിയുടെ മൊഴി ഒന്നുകൂടി എടുക്കേണ്ടതായി വരും എന്നാണ് ലഭ്യമാകുന്ന സൂചനകൾ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (13 minutes ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (40 minutes ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (1 hour ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (5 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (7 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (8 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (9 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (10 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (10 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (10 hours ago)

Malayali Vartha Recommends