കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകള്‍ തകര്‍ത്ത ലോറി പിടികൂടി
കുതിരാന്‍ തുരങ്കത്തില്‍ അപകടകരമായ രീതിയില്‍ ഓടിച്ച് പത്തു ലക്ഷം രൂപയോളം നാശനഷ്ടമുണ്ടാക്കിയ ലോറി പിടികൂടി.ദേശീയ പാത നിര്‍മാണത്തിന് കരാറുള്ള പീച്ചി ഇരുമ്പ് പാലം സ്വദേശിയുടെ ലോറിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രിയിലാണ് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത് ടോറസ് ലോറി കടന്നു പോയത്.
പിറകിലെ ബക്കറ്റ് ഉയര്‍ത്തി ടോറസ് ലോറി ഓടിച്ച് തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്തു. 90 മീറ്റര്‍ ദൂരത്തിലെ 104 ലൈറ്റുകളും പാനലുകള്‍, പത്ത് സുരക്ഷാ കാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിക്കായി തുരങ്കത്തിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളുമായാണ് പീച്ചി പോലീസ് അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha