ആദ്യ ദിവസം തന്നെ ഇങ്ങനെയൊക്കെ തോന്നിയാൽ ഭാവിയിൽ എന്തു ചെയ്യും? സഹകരിക്കുന്നതാണ് ദിലീപിന് നല്ലത്! ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്നാൽ നിങ്ങളെ കസ്റ്റഡിയിൽ വാങ്ങും, കോടതി കസ്റ്റഡി അനുവദിക്കും; അപ്പോൾ അകത്തു കടന്ന് സംസാരിക്കേണ്ടി വരും.ഏതു വേണമെന്ന് തീരുമാനിക്കാം... ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എ.ഡി.ജി.പി.ശ്രീജിത്ത് ദിലീപിനോട് വ്യക്തിപരമായി പറഞ്ഞ രഹസ്യം പുറത്തേക്ക്...

കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എ.ഡി.ജി.പി.ശ്രീജിത്ത് ദിലീപിനോട് വ്യക്തിപരമായി പറഞ്ഞ രഹസ്യം പുറത്തേക്ക്.. ചോദ്യം ചെയ്യലിൻ്റെ ആദ്യ ഘട്ടത്തിൽ ബാലചന്ദ്രകുമാറിനോടുള്ള വൈരാഗ്യം തീർക്കാൻ ചില കാര്യങ്ങൾ ദിലീപ് ആവർത്തിച്ചതോടെയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയ എ.ഡി.ജി.പി എസ് ശ്രീജിത്ത് ദിലീപിനെ തൻ്റെ മുറിയിലേക്ക് വിളിപ്പിച്ചത്.
തികച്ചും സൗമ്യനായി തൻ്റെ മുറിയിലെത്തിയ ദിലീപിനോട് ഇരിക്കാൻ പറഞ്ഞ ശേഷം ശ്രീജിത്ത് കുശലാന്വേഷണങ്ങൾ നടത്തി. ചോദ്യം ചെയ്യലിനിടയിൽ പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നാണ് അദ്ദേഹം പ്രധാനമായും ചോദിച്ചത്.ദിലീപ് അസഹ്യതയോടെ ഇക്കാര്യം സമ്മതിച്ചു. ചോദ്യം ചെയ്യലിൻെറ ആദ്യ ദിവസം തന്നെ ഇങ്ങനെയൊക്കെ തോന്നിയാൽ ഭാവിയിൽ എന്തു ചെയ്യുമെന്നാണ് ശ്രീജിത്ത് തിരിച്ചു ചോദിച്ചത്.
തുടർന്ന് ക്രൈംബ്രാഞ്ച് മേധാവിയുടെ സ്വരം കടുത്തു. തനി പോലീസ് ശൈലിയിൽ അദ്ദേഹം ദിലീപിനോട് സംസാരിക്കാൻ തുടങ്ങി.സഹകരിക്കുന്നതാണ് ദിലീപിന് നല്ലത് എന്നദ്ദേഹം സംശയത്തിന് ഇട നൽകാത്ത വിധം പറഞ്ഞു. ഇതിന് ചോദ്യഭാവത്തിൽ എ ഡി ജി പി യെ നോക്കിയ ദിലീപിനോട് അദ്ദേഹം പറഞ്ഞു:
ചോദ്യം ചെയ്യുമ്പോൾ എല്ലാം തുറന്നു പറ ഞാൽ താങ്കൾക്ക് വൈകിട്ട് വീട്ടിലേക്ക് മടങ്ങി പിറ്റേന്ന് തിരിച്ചെത്താം. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്നാൽ നിങ്ങളെ കസ്റ്റഡിയിൽ വാങ്ങും. കോടതി കസ്റ്റഡി അനുവദിക്കും. അപ്പോൾ അകത്തു കടന്ന് സംസാരിക്കേണ്ടി വരും.ഏതു വേണമെന്ന് തീരുമാനിക്കാം. പിന്നീട് അതുവരെ കണ്ട ദിലീപിനയല്ല അന്വേഷണ സംഘം കണ്ടത്. അദ്ദേഹം ബാലചന്ദ്രകുമാറിനെ പുലഭ്യം പറയുന്നത് നിർത്തി വിഷയത്തിലേക്ക് വന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ കൃത്യമായ തെളിവുണ്ടെന്ന് .എഡിജിപി ശ്രീജിത്ത്. പറഞ്ഞു. ഇന്നലെ കോടതിയിൽ നടന്നത് കണ്ടതാണല്ലോയെന്നും ഒന്നുമില്ലാതെയല്ല ചോദ്യം ചെയ്യുന്നതെന്ന് അതിൽ നിന്നും മനസ്സിലാക്കാമല്ലോയെന്നും അദ്ദേഹം പ്രതികരിച്ചു.
ക്രൈം ബ്രാഞ്ചിന്റെ കൈയ്യിൽ എന്തെല്ലാം ഉണ്ടെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് എഡിജിപി പറഞ്ഞു. ദിലീപ് നിസഹകരിച്ചാൽ അതും അന്വേഷണത്തിന് ഗുണകരമാകും. സഹകരിക്കുന്നത് മാത്രമല്ല കേസിൽ വഴിത്തിരിവ് ഉണ്ടാക്കുകയെന്നും താരം നിസഹകരിച്ചാൽ ആ വിവരം കോടതിയെ അറിയിക്കുമെന്നും എഡിജിപി പറഞ്ഞു.
തെളിവുകളെ പറ്റി ഇപ്പോൾ പുറത്തു പറയാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിചേർത്ത അഞ്ച് പേരെയും ചോദ്യം ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെയും ചോദ്യം ചെയ്യും. ആറാമൻ (വിഐപി) ശരത്താണോയെന്ന് ഇപ്പോൾ പറയാനാവില്ല. കോടതിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ ചോദ്യം ചെയ്യൽ നടക്കുന്നത്. കൂടുതൽ സമയം വേണമെങ്കിൽ അത് കോടതിയോട് ആവശ്യപ്പെടും. കോടതിയുടെ നിർദ്ദേശം പൂർണ്ണമായും പാലിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
എഡിജിപിയും ഐജി ഗോപേഷ് അഗർവാളും കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യലിൽ ഇരുവരും ഭാഗമാകും. ഇതുവരെയുള്ള ചോദ്യം ചെയ്യൽ ഇവർ വിലയിരുത്തും.
https://www.facebook.com/Malayalivartha


























