നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സര്‍ക്കാരിന് സമയം നീട്ടി നല്‍കരുതെന്ന് സുപ്രീം കോടതിയെ സമീപിച്ച് ദിലീപ്; നാളെ ഈ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സൂപ്രീംകോടതിയെ സമീപിച്ചിരിക്കെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമൈന്നും, സമയം നീട്ടി നല്‍കരുതെന്നും ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയെന്ന ഗൂഢോദ്ദേശമാണ് സര്‍ക്കാരിനെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നാളെ ഈ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം.വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ വിശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ദിലീപ് ആരോപിച്ചു.
ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടകയ്‌ക്കെടുത്ത സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിക്കുന്നു. ഇതോടൊപ്പം ജഡ്ജി സ്ഥലം മാറുന്നത് വരെ വിചാരണയില്‍ കാലതാമസം വരുത്തുകയെന്ന ഗൂഢോദ്ദേശവും സര്‍ക്കാരിനുണ്ടെന്ന് മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ മാത്രമാണ് ഇനി അവശേഷിക്കുന്നത്. അദ്ദേഹം വിചാരണ ഒഴിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ അപേക്ഷയെന്നും ദിലീപ് ആരോപിക്കുന്നു.
വിചാരണ കോടതി ജഡ്ജിയാണ് സമയം നീട്ടി നല്‍കണം എന്ന് ആവശ്യപ്പെടേണ്ടത്. എന്നാല്‍ വിചാരണ കോടതി ജഡ്ജി അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സംവിധാകയാകന്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ടാണ് നേരത്തെ പറയാത്തത് എന്നതിന് കൃത്യമായ വിശദീകരണം ഇല്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദിലീപിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി നാളെ സുപ്രീം കോടതിയില്‍ ഹാജരായേക്കും.
നേരത്തെ ജഡ്ജിയെ മാറ്റണമെന്ന് സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടത് പരാമര്‍ശിച്ചായിരുന്നു ദിലീപിന്റെ ആരോപണം. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഫെബ്രുവരി പതിനാറിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























