ഇതേ പോലീസ് തന്നെ ഈ കേസ് തുടർന്നും അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചാൽ കേസ് ദുർബലപ്പെട്ട് പോകാൻ സാധ്യത;കോവളം മുട്ടയ്ക്കാട് ആഴാകുളത്ത് ഒരു വർഷം മുമ്പ് പതിനാലു വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനോ മറ്റു അന്വേഷണ ഏജൻസിക്കോ കൈമാറണമെന്ന് എം.വിൻസെന്റ് എം.എൽ.എ

കോവളം മുട്ടയ്ക്കാട് ആഴാകുളത്ത് ഒരു വർഷം മുമ്പ് പതിനാലു വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനോ മറ്റു അന്വേഷണ ഏജൻസിക്കോ കൈമാറണമെന്ന് എം.വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോട് അദ്ദേഹം ഈ കാര്യം പറഞ്ഞിരിക്കുന്നത്.
ആദ്യം മുതൽ ഈ കേസിന്റ അന്വേഷണം നടത്തിയ കോവളം പോലീസ് കുട്ടിയുടെ വളർത്തച്ഛനും അമ്മയും പ്രതികളെന്ന രീതിയിൽ കേസ്സ് അന്വേഷിക്കുകയും പ്രാക്യതമായ മുറകളിലൂടെ അവരെ ചോദ്യം ചെയ്ത് പീഡിപ്പിക്കുകയുമാണ് ഉണ്ടായതെന്നും എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരു കൊലപാതക കേസിൽ പിടിക്കപ്പെട്ട പ്രതി താൻ തന്നെയാണ് ഈ പെൺകുട്ടിയേയും കൊലപ്പെടുത്തിയതെന്ന് പോലീസിനോട് വെളിപ്പെടുത്തിയ സാഹചര്യത്തിൽ കോവളം പോലീസ് കുട്ടിയുടെ വളർത്തമ്മ പ്രതിയാണെന്ന് വരുത്തി തീർത്ത് തെറ്റായ വഴിയിലൂടെയാണ് അന്വേഷണം കൊണ്ടു പോയിരുന്നത് എന്ന് ബോധ്യപ്പെട്ടിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.
ഇതേ പോലീസ് തന്നെ ഈ കേസ് തുടർന്നും അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചാൽ കേസ് ദുർബലപ്പെട്ട് പോകാൻ സാധ്യതയുണ്ടെന്നും, ആയതിനാൽ കേസ് അന്വേഷണിച്ച് കുറ്റപത്രം സമർപ്പിക്കുന്നതിനും കേസ് അന്വേഷണത്തിൽ ലോക്കൽ പോലീസിനുണ്ടായ വീഴ്ച്ചയെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനും ക്രൈം ബ്രാഞ്ച് ഉൾപ്പെടെയുള്ള മറ്റേതെങ്കിലും അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും എം.വിൻസെന്റ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























