ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ല; കോടതിയില്‍ അക്രമദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അതുവേണ്ടെന്ന് പറഞ്ഞത് നടിയെ ആ അവസ്ഥയില്‍ കാണാന്‍ കഴിയാത്തത് കൊണ്ടാണെന്ന് ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
ചോദ്യം ചെയ്യലില്‍ ദിലീപ് ആരോപണങ്ങള്‍ നിഷേധിച്ചതായാണ് വിവരം. ദിലീപിന്റെ മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളെന്നും ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടികളാണ് ദിലീപ് നല്‍കുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
ഗുഢാലോചനയെന്ന ആരോപണം തെറ്റാണ്. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ല. കോടതിയില്‍ അക്രമദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അതുവേണ്ടെന്ന് പറഞ്ഞു. നടിയെ ആ അവസ്ഥയില്‍ കാണാന്‍ കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ചോദ്യം ചെയ്യലില്‍ ദിലീപ് വ്യക്തമാക്കി.
ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം എ.ഡി.ജി.പി എസ് ശ്രീജിത്ത് അറിയിച്ചു.
https://www.facebook.com/Malayalivartha


























