കസ്റ്റംസിനെ വെട്ടിച്ചു വിമാനത്താവളത്തിനു പുറത്തെത്തിച്ച സ്വര്‍ണം കരിപ്പൂര്‍ പൊലീസ് പിടികൂടി

കസ്റ്റംസിനെ വെട്ടിച്ചു വിമാനത്താവളത്തിനു പുറത്തെത്തിച്ച ഒരു കിലോഗ്രാമോളം സ്വര്‍ണം കരിപ്പൂര്‍ പൊലീസ് കൊണ്ടോട്ടിയില്‍ പിടികൂടി. യാത്രക്കാരന്‍ ഉള്‍പ്പെടെ 3 പേര്‍ പിടിയിലായി. കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണു സംഭവം നടന്നത്.
കാര്‍ പാര്‍ക്കിങ് ഏരിയയിലേക്കു പോയ യാത്രക്കാരന്‍ വാഹനത്തില്‍ കയറുന്നതിനിടെ ഒരു സംഘമെത്തി ബലപ്രയോഗം നടത്തുമ്പോള്‍, പൊലീസെത്തി ഇവരെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം രാജ്യാന്തര ടെര്‍മിനലിനു സമീപം ആരംഭിച്ച പൊലീസ് ഹെല്‍പ് ഡെസ്‌കിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. സംഘത്തിലെ 4 പേര്‍ പോലീസിനെ വെട്ടിച്ചു ഓടിക്കളഞ്ഞു.
https://www.facebook.com/Malayalivartha


























