സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് ഓണ്‍ലൈന്‍ ഭരണമാണെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് ഓണ്‍ലൈന്‍ ഭരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ ഓഫീസില്‍ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ ബദല്‍ സംവിധാനം ഒരുക്കിയില്ല. സര്‍ക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡിന്റെ മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കൊവിഡ് കാട്ടുതീ പോലെ പടരുന്നു. പാര്‍ട്ടി പരിപാടികള്‍ കൊഴുപ്പിക്കാന്‍ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാന്‍ കാണിക്കുന്നില്ല. സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കുന്നവര്‍ക്കും കൊവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്. കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























