പതിനൊന്ന് മണിക്കൂറുകൾ നീണ്ട ചോദ്യ ശരങ്ങളെ നേരിട്ട ശേഷം ദിലീപ് പുറത്തേക്ക്; കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്നും ദിലീപ് പോയത് ആലുവയിലെ വസതിയിലേക്ക്; രാവിലെ 9 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ അവസാനിച്ചത് രാത്രി 8:00 മണിക്ക്; നാളെയും മറ്റന്നാളും ചോദ്യം ചെയ്യൽ തുടരും; സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ചോദ്യം ചെയ്തു

നീണ്ട പതിനൊന്ന് മണിക്കൂറുകൾക്കൊടുവിലെ ചോദ്യ ശരങ്ങളെ നേരിട്ട ശേഷം ദിലീപ് പുറത്തേക്ക്. ചോദ്യം ചെയ്യലുകക്കൊടുവിൽ ദിലീപ് വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് . നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. നാളെയും മറ്റന്നാളും തുടരും.
മണിക്കൂറുകൾക്ക് ശേഷം മാത്രമേ എന്തൊക്കെയാണ് ചോദ്യം ചെയ്തത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയാൻ സാധിക്കൂ. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്നും ദിലീപ് പുറത്തേക്ക് പോയിരിക്കുകയാണ്.രാവിലെ 9 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യലാണ് ഇപ്പോൾ അവസാനിച്ചത്. രാത്രി 8:00 വരെ ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തുവെന്നതും ശ്രദ്ധേയമായ കാര്യമാണ് .
11 മണിക്കൂറോളമാണ് ദിലീപിനെ ചോദ്യം ചെയ്തത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ കൂടെ ചോദ്യം ചെയ്തിരുന്നു. ആലുവയിലെ വസതിയിലേക്ക് തന്നെയാണ് ദിലീപിന്റെ മടക്കം . ഒറ്റയ്ക്കും അല്ലാതെയും ഇവരെ ചോദ്യം ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ചോദ്യം ചെയ്യൽ നടന്നത്.
ക്രൈം ബ്രാഞ്ച് എസ് പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ നടത്തിയത് .ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിച്ചുവോ എന്ന ചോദ്യത്തിന് ഇതുവരെ അതിനൊരു മറുപടി പറയാൻ ആയിട്ടില്ലെന്ന പ്രതികരണമായിരുന്നു അന്വേഷണസംഘം നടത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യൽ ഇത് വരെ നടത്തിയിട്ടില്ല. അത് കൂടെ നടത്തിയാലേ കാര്യങ്ങൾക്ക് വ്യക്തത വരികയുള്ളൂ.
ദിലീപിന്റെ വാഹനം വീട്ടിലെത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും. അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപും മറ്റുള്ളവരും മറുപടി നല്‍കുന്നുണ്ട്. മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ. ദിലീപ് എന്ത് മറുപടിയാണ് നല്‍കുന്നതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എസ്.ശ്രീജിത്ത് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























