പതിനാറുകാരിയെ കടത്തിക്കൊണ്ടു വന്ന് വാടക വീട്ടില്‍ താമസിപ്പിച്ച ബംഗാളി കസ്റ്റഡിയില്‍

പതിനാറുകാരിയെ കടത്തിക്കൊണ്ടു വന്ന് വാടക വീട്ടില്‍ താമസിപ്പിച്ച ബംഗാളി കസ്റ്റഡിയില്‍. ബംഗാളില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കൊപ്പം വാഴക്കാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതായി കണ്ടെത്തി.
ബംഗാള്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മിഷനാണ് പൊലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയെ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു വന്നതായി സംശയിക്കുന്നതായും നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മിഷന്‍ അറിയിച്ചിരുന്നു.
ഭാര്യയുമായി ബന്ധം പിരിഞ്ഞ യുവാവ് ബംഗാളില്‍ പോയി തിരിച്ചു വന്നപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത ഈ പെണ്‍കുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ബംഗാള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha


























