തനിക്ക് 18 വയസുള്ളപ്പോള്‍ സ്റ്റുഡിയോയില്‍ വെച്ച് ഒരു സംവിധായകന്‍ വളരെ മോശമായി പെരുമാറി; അന്ന് അയാളോട് പറഞ്ഞത് ഒരൊറ്റ കാര്യം; പിന്നീട് സംഭവിച്ചത് മറ്റൊന്ന്; തുറന്നടിച്ച് ഭാഗ്യലക്ഷ്മി

മലയാളികൾക്ക് പ്രിയങ്കരിയായ ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. തന്റെ ജീവിതത്തിൽ നേരിട്ട ഒരുപാട് കാര്യങ്ങൾ അവർ തുറന്നടിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച് ഭാഗ്യലക്ഷ്മി. തുറന്ന് പറഞ്ഞിരിക്കുന്നു. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ഒരു മാധ്യമ ചര്‍ച്ചയിലായിരുന്നു ഭാഗ്യലക്ഷ്മി ഈ കാര്യം തുറന്ന് പറഞ്ഞത്.തനിക്ക് 18 വയസുള്ളപ്പോള്‍ നേരിട്ട ദുരനുഭവമാണ് തുറന്ന് പറഞ്ഞത്.
തനിക്ക് 18 വയസുള്ളപ്പോള്‍ സ്റ്റുഡിയോയില്‍ വെച്ച് ഒരു സംവിധായകന്‍ വളരെ മോശമായി സംസാരിച്ചു . അന്ന് നിങ്ങടെ സിനിമ എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി വന്നു. സിനിമാ മേഖലയുടെ താഴത്തെ തട്ട് മുതല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പല തരത്തിലുള്ള ചൂഷണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഈ കാര്യം ഇതിനി മുന്‍പും പലരും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. മലയാള സിനിമയില്‍ പുരുഷാധിപത്യമാണുള്ളതെന്ന് ഭാഗ്യലക്ഷ്മി നേരത്തെയുംവെളിപ്പെടുത്തിയിരുന്നു . ഇവിടെ സ്ത്രീകളുടെ വാക്കുകള്‍ ഒരിക്കല്‍ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
പുരുഷന്മാര്‍ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്. അത്തരമൊരു അവസ്ഥയില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അത് പലരെയും ബാധിക്കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി . എന്നാൽ ഹേമ കമ്മിഷന്‍ ആദ്യം വിളിച്ചപ്പോള്‍ പോകാന്‍ താല്‍പര്യമില്ലായിരുന്നു. കാരണം എന്ത് തുറന്ന് പറഞ്ഞാലും നടപടി ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു തന്നെ പിറകിലോട്ട് വലിച്ചത്. എന്നാല്‍ പിന്നീട് അവരോട് പോയി സംസാരിക്കാന്‍ സ്വയം തയ്യാറാവുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























