ഇത്രയും നാൾ അങ്ങനെ ഇങ്ങനെ അങ്ങ് രക്ഷപെട്ട് പോയി, ഇപ്പോൾ പെട്ടു; ദേഹം മുഴുവൻ നല്ല വേദനയാണ് പ്രത്യേകിച്ച് ജോയിന്റ്സ്; സഹിക്കാൻ വയ്യാത്ത തൊണ്ട വേദനയുണ്ട്; ഉമിനീരിറക്കാൻ പോലും ബുദ്ധിമുട്ടാണ്; തലവേദനയും, പനിയും ഉണ്ട്; ശബ്ദം ഒക്കെ പോയി; നടി രേവതി സമ്പത്തിനു കോവിഡ് പോസിറ്റീവ്; ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കി താരം

നടി രേവതി സമ്പത്തിനു കോവിഡ് പോസിറ്റീവ് ആയി. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്. രേവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കോവിഡ് പോസിറ്റീവ് ആണ്. ഇത്രയും നാൾ അങ്ങനെ ഇങ്ങനെ അങ്ങ് രക്ഷപെട്ട് പോയി, ഇപ്പോൾ പെട്ടു..!! ഒരു രക്ഷ ഇല്ല. ദേഹം മുഴുവൻ നല്ല വേദനയാണ് പ്രത്യേകിച്ച് ജോയിന്റ്സ്.
സഹിക്കാൻ വയ്യാത്ത തൊണ്ട വേദനയുണ്ട്, ഉമിനീരിറക്കാൻ പോലും ബുദ്ധിമുട്ടാണ്. തലവേദനയും, പനിയും ഉണ്ട്..!! ഇന്ന് രാവിലെ മുതൽ ഒരു വാക്കുപോലും സംസാരിക്കാൻ പറ്റുന്നില്ലായിരുന്നു, ശബ്ദം ഒക്കെ പോയി..!! മെഡിക്കേഷൻസ് എടുക്കുന്നു..!! ബ്ലഡി കൊറോണ എന്ന് പറഞ്ഞാണ് താരം പോസ്റ്റ് അവസാനിപ്പിച്ചത്.
വേഗം മാറട്ടെ, വിശ്രമിക്കു-ഒക്കെ ശരിയാവും,പെട്ടെന്ന് വൈദ്യസഹായം തേടു ഇല്ലെങ്കിൻ ഇൻഫെക്ഷൻ ശ്വാസകോശത്തിൽ വ്യാപിക്കും പിന്നെ പിടിച്ചാൽ കിട്ടില്ല, പേടിക്കാൻ ഒന്നും ഇല്ല.പാരസെറ്റമോൾ 600 mg 6 മണിക്കൂർ ഇടവിട്ട് കഴിക്കുക, ആവി പിടിക്കുക, പുറത്തിറങ്ങാതിരിക്കുക. മൂന്ന് ദിവസത്തിനുള്ളിൽ പഴയ അവസ്ഥയിലാകും.
ചേച്ചി കുട്ടി ഡോളോ കഴിച്ചാൽ മതി മാറിക്കോളും, രണ്ടു ദിവസത്തെ ബുദ്ധിമുട്ടേ കാണൂ, ചേച്ചി ഇത് കഴിയുമ്പോൾ ചെസ്റ്റ് എക്സ്രാ എടുക്കണം. ന്യൂമോണിയ ഉണ്ടോ എന്നറിയാൻ പറ്റും അങ്ങനെ അറിയാതെ പ്രോബ്ലം ആയവർ ഒരുപാടുണ്ട് ശ്രദ്ധിക്കുക, ഈ സമയവും കടന്നു പോകും, എന്നിങ്ങനെയാണ് ആൾക്കാർ രേവതിയുടെ എഫ് ബി പോസ്റ്റിനു കീഴെ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha


























