ആലപ്പുഴയില്‍ പിതൃസഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റി ചികിത്സയില്‍ കഴിഞ്ഞ പതിനൊന്നുകാരി മരണത്തിന് കീഴടങ്ങി

ആലപ്പുഴയില്‍ പിതൃസഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റി ചികിത്സയില്‍ കഴിഞ്ഞ പതിനൊന്നുകാരി മരണത്തിന് കീഴടങ്ങി.
സി.പി.എം. ആലപ്പുഴ ഇരവുകാട് തെക്ക് ബ്രാഞ്ച് സെക്രട്ടറി കൊമ്പത്താംപറമ്പ് ജയ്മോന്റെ മകള്‍ ദയ (11) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.30 ന് ആലപ്പുഴ ബൈപ്പാസ് കളര്‍കോട് ഭാഗത്തായിരുന്നു അപകടം നടന്നത്.
ദിയയെ പിതൃസഹോദരന്‍ രഞ്ജിത് പണിക്കര്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്ന വഴിയാണ് അപകടമുണ്ടായത്. കളര്‍കോട് ബൈപ്പാസ് റോഡിലേക്കു പ്രവേശിക്കാന്‍ ബൈക്കില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വടക്കുനിന്നു വന്ന കാറിടിച്ചു പരുക്കേല്‍ക്കുകയായിരുന്നു.
കാല്‍ ഒടിഞ്ഞ നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച ദയയ്ക്കു ശസ്ത്രക്രിയ നടത്തി. ഇന്നലെ ഉച്ചയോടെയാണ് മരണമടഞ്ഞത്. കളര്‍കോട് യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
https://www.facebook.com/Malayalivartha


























