Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെയ്ഡിന് സാധ്യത... ദിലീപ് അടക്കം പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; അതിനിടെ ഫോണുകള്‍ ഒളിപ്പിച്ച് അതിബുദ്ധി കാട്ടിയത് പാരയായി; ഇന്ന് ഉച്ചയോടെ പഴയ ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ്; ഇല്ലെങ്കില്‍ നാളെ ഹൈക്കോടതിയെ അറിയിക്കും; ഫോണ്‍ പിടിച്ചെടുക്കാന്‍ ചോദ്യം ചെയ്യലും റെയ്ഡുമുണ്ടാകും

26 JANUARY 2022 08:24 AM IST
മലയാളി വാര്‍ത്ത

ക്വട്ടേഷന്‍ പ്രകാരം നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില് 3 ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാത്തി.

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം 3 ദിവസങ്ങളിലായി ദിലീപ് അടക്കമുള്ള 5 പ്രതികളെയും ക്രൈംബ്രാഞ്ച് 33 മണിക്കൂര്‍ ചോദ്യം ചെയ്തു. ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.

പ്രതികള്‍ നല്‍കിയ മൊഴികളുടെ സത്യാവസ്ഥ പരിശോധിക്കാനായി സംവിധായകനും തിരക്കഥാകൃത്തുമായ റാഫി, ദിലീപ് അഭിനയിച്ച 'രാമലീല' സിനിമയുടെ സംവിധായകന്‍ അരുണ്‍ ഗോപി, ഒടുവില്‍ പുറത്തിറങ്ങിയ 'കേശു' സിനിമയുടെ അക്കൗണ്ടന്റായിരുന്ന സിജോ, കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്‍, ദിലീപിന്റെ നിര്‍മാണക്കമ്പനിയിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത അന്നു തന്നെ ദിലീപ് അടക്കമുള്ള 4 പ്രതികള്‍ അവര്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റി പുതിയ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

ദിലീപ്, സഹോദരന്‍ പി.അനൂപ്. സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണ് അവരുടെ ഫോണുകള്‍ മാറ്റിയത്. കേസ് റജിസ്റ്റര്‍ ചെയ്ത അന്നു മാറ്റിയ 4 ഫോണുകളും ഇന്ന് ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി മോഹനചന്ദ്രന്‍ പ്രതികള്‍ക്കു നോട്ടിസ് നല്‍കി.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത അന്നു തന്നെ 4 പേരും ഒരുമിച്ചു ഫോണ്‍ മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ മറുപടി പറയാന്‍ കഴിഞ്ഞില്ല. അഭിഭാഷകന്റെ ഉപദേശപ്രകാരമാണു ഫോണ്‍ മാറ്റിയതെന്നു പ്രതികളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

വീട്ടില്‍ പരിശോധന നടത്തിയ ഘട്ടത്തില്‍ പുതിയ ഫോണുകളാണ് എല്ലാവരും അന്വേഷണ സംഘത്തിനു കൈമാറിയത്. പ്രതികളുടെ ടെലിഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചപ്പോഴാണു ഫോണ്‍ മാറ്റിയ വിവരം അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടത്.

കേസ് റജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെ 6 പുതിയ ഫോണുകള്‍ പ്രതികള്‍ വാങ്ങിയതായാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. ചോദ്യം ചെയ്യലിനു ഹാജരായ 4 പേര്‍ക്കു പുറമേ മറ്റു രണ്ടുപേര്‍ കൂടി ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് ഇതോടെ സംശയമുയര്‍ന്നു. ഈ 2 പേരെ കണ്ടെത്തേണ്ടതു അന്വേഷണത്തില്‍ നിര്‍ണായകമാണ്.

ദിലീപിന്റെ അടുത്ത സുഹൃത്തായ ജി.ശരത്ത് (സൂര്യ ശരത്ത്) ഇപ്പോള്‍ ഒളിവിലാണ്. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദിലീപിന്റെ മറ്റൊരു സുഹൃത്തും ഈ കേസിലെ കൂട്ടുപ്രതിയുമായ ബൈജു ചെങ്ങമനാട് ഫോണ്‍ മാറ്റിയിട്ടില്ല. ഇദ്ദേഹം 3 ദിവസവും ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. കേസില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. ഫോണ്‍ ഹാജരാക്കിയില്ലെങ്കില്‍ അത് ഹൈക്കോടതിയെ അറിയിക്കും. പിന്നെ വീണ്ടും ചോദ്യം ചെയ്യലും റെയ്ഡും ഉണ്ടാകും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (8 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (22 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (35 minutes ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (42 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (55 minutes ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (2 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (3 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (3 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (3 hours ago)

Malayali Vartha Recommends