Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ റിപ്പബ്ലിക് ദിനത്തിൽ മഹാത്മാവിന്റെ ഇഷ്ട ഗാനമുയരുകയില്ല, ഇന്ത്യ ഗേറ്റിൽ നമ്മൾ കെടാതെ കാത്തു സൂക്ഷിച്ച അമർ ജവാൻ ജ്യോതിയുമില്ല; ആ പതിവുകൾക്ക് വിരാമമിട്ടു; ഇങ്ങനെ വെറുത്തും വിഘടിച്ചു നിന്നുമാണോ റിപ്പബ്ലിക് ദിനം നമ്മൾ ആഘോഷിക്കേണ്ടത്? മഹത്തായ പാരമ്പര്യം ഉൾകൊള്ളുന്ന ഈ രാജ്യം മുന്നോട്ടാണോ പിന്നോട്ടാണോ സഞ്ചരിക്കുന്നത്? റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രതിപക്ഷ വേതാവ് വി ഡി സതീശൻ

26 JANUARY 2022 08:13 AM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക് ദിനാഘോഷമാണിന്ന്. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് രംഗത്ത്‍ വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക് ദിനാഘോഷമാണിന്ന്. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നതിന്റെ 72 വർഷങ്ങൾ.

അഭിമാനത്തോടെയാണ് ലോകത്തിന് മുന്നിൽ ലോക നേതാക്കളെ സാക്ഷിയാക്കി നാം ഇത്ര കാലവും റിപ്പബ്ലിക് ദിനമാഘോഷിച്ചത്. എന്നാൽ ഈ റിപ്പബ്ലിക് ദിനത്തിൽ മഹാത്മാവിന്റെ ഇഷ്ട ഗാനമുയരുകയില്ല, ഇന്ത്യ ഗേറ്റിൽ നമ്മൾ കെടാതെ കാത്തു സൂക്ഷിച്ച അമർ ജവാൻ ജ്യോതിയുമില്ല. ആ പതിവുകൾക്ക് വിരാമമിട്ടു.

ഇങ്ങനെ വെറുത്തും വിഘടിച്ചു നിന്നുമാണോ റിപ്പബ്ലിക് ദിനം നമ്മൾ ആഘോഷിക്കേണ്ടത്? മഹത്തായ പാരമ്പര്യം ഉൾകൊള്ളുന്ന ഈ രാജ്യം മുന്നോട്ടാണോ പിന്നോട്ടാണോ സഞ്ചരിക്കുന്നത്? അടിമ ചങ്ങലയിൽ ജീവിതം തള്ളി നീക്കിയ ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാത്മാവ്, വിഘടിച്ചു നിന്ന നാട്ടുരാജ്യങ്ങളെ ചേർത്ത് നിർത്തി ഇന്ത്യയെന്ന വിസ്മയത്തെ തീർത്ത പണ്ഡിറ്റ് നെഹ്‌റു, വർഗീയതക്കെതിരെ ഉരുക്കു പോലെ നിന്ന പട്ടേൽ, ഭ്രഷ്ട് കല്പിച്ചവർക്ക് മുന്നിൽ ലോകത്തെ ഏറ്റവും മികച്ച ഭരണഘടന ഈ രാജ്യത്തിന് സമ്മാനിച്ച അംബേദ്കർ.. അഭിമാനിക്കാവുന്ന നീണ്ട നിരയുണ്ട്.

പ്രിയമുള്ളവരേ നമുക്ക് വീണ്ടെടുക്കണം. സന്തോഷത്തോടെ ആഘോഷമാക്കണം നമുക്ക് ഈ സുദിനം. കർഷകന്റെ കണ്ണുനീർ പൊഴിയാത്ത, സ്ത്രീയുടെ അഭിമാനം സംരക്ഷിക്കപ്പെടുന്ന, വർഗീയ വിഘടന ചിന്തകളില്ലാത്ത, സ്വയം പര്യാപ്തത ആർജിച്ച യുവത്വങ്ങളുടെ പ്രസരിപ്പുള്ള മുഖങ്ങൾ നിറയുന്ന കാലങ്ങളിൽ സ്നേഹത്തോടെ സഹോദര്യത്തോടെ, സംതൃപ്തിയോടെ നമുക്ക് റിപ്പബ്ലിക് ദിനമാഘോഷിക്കാനാകണം. എല്ലാ പ്രിയപ്പെട്ടവർക്കും റിപ്പബ്ലിക് ദിനാശംസകൾ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (12 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (28 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

Malayali Vartha Recommends