Widgets Magazine
16
May / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഇങ്ങള് പൊളിയാണ് മച്ചാനെ', സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവ് മോഹൻലാലിനെ അഭിനന്ദിച്ച് ആരാധകർ, സമൂ​ഹമാധ്യമങ്ങളിൽ തരം​ഗമായി വീഡിയോ


പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്... അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്.. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ! വിജയ് ബാബുവിനെതിരേ ഉയര്‍ന്ന ലൈംഗിക പീഡനപരാതിയില്‍ പ്രതികരണവുമായി മല്ലിക സുകുമാരന്‍


മരിച്ചു പോയ മകൻ എപ്പോഴും അടുത്തുവേണം, ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിച്ച്‌ വൃദ്ധരായ മാതാപിതാക്കള്‍, എല്ലാദിവസവും പൂജയും ആരാധനയും, അഞ്ചടിയോളം ഉയരമുള്ള മകന്റെ ശില്‍പമടങ്ങുന്ന ക്ഷേത്രം ഒരുക്കിയത് വീടിനോട് ചേര്‍ന്ന്...!


അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയന്‍താരയോട് അസൂയയാണ്.. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് അതെ സ്നേഹവും ബഹുമാനമാണ് ... നയൻതാരയെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല...


മുലപ്പാൽ വിൽപ്പന നടത്താൻ യുവതി...! 118 ലിറ്റർ മുലപ്പാൽ വിൽപ്പന നടത്തും, വലിയ പ്രതിസന്ധിക്കിടയിൽ യുഎസിലെ രക്ഷിതാക്കൾക്ക് തണലാകാൻ അലിസ ചിറ്റി, കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ച

വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദി അറേബ്യയില്‍ നിന്നും തലസ്ഥാനത്തെത്തിയ യുവാവിന് തടവും പിഴയും

27 JANUARY 2022 09:47 AM IST
മലയാളി വാര്‍ത്ത

വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദി അറേബ്യയില്‍ നിന്നും തലസ്ഥാനത്തെത്തിയ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

തമിഴ്‌നാട് കന്യാകുമാരി വിളവന്‍കോട് താലൂക്കില്‍ നല്ലൂര്‍ വില്ലേജില്‍ ലാല്‍ എന്ന ജയലാലിനെ (41) യാണ് ശിക്ഷിച്ചത്. 48 ദിവസത്തെ തടവു ശിക്ഷ അനുഭവിക്കുകയും 15,000 രൂപ പിഴയും ഒടുക്കണം. പിഴയൊടുക്കാത്ത പക്ഷം 45 ദിവസത്തെ അധിക തടവനുഭവിക്കാനും സി ജെ എം ആര്‍. രേഖ ഉത്തരവിട്ടു.
2010 ഡിസംബര്‍ 22നാണ് സംഭവം നടന്നത്. കൊല്‍ക്കത്ത പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും മഹതാബ് സിംഗ് എന്നയാള്‍ക്ക് നല്‍കിയ അസ്സല്‍ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി പകരം ജയ ലാലിന്റെ ഫോട്ടോ പതിച്ച് പാസ്‌പോര്‍ട്ട് തിരുത്തി യാത്രാ രേഖകളുമായി എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് നമ്പര്‍ എ1 922 വിമാനത്തില്‍ യാത്ര ചെയ്ത് തലസ്ഥാനത്തെ ചാക്ക ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി വ്യാജ പാസ്‌പോര്‍ട്ട് നിജമാണെന്ന വ്യാജേന ഹാജരാക്കിയപ്പോഴാണ് പിടിയിലായത്. 2010 ഡിസംബര്‍ 23 ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചിരുന്നു. 2011 ജനുവരി 5 നാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.
വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണറാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2014 ല്‍ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും പ്രതി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയി.

തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ച് പ്രതിയെ 2020 ല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒടുവില്‍ 2022 ജനുവരി 1 ന് പ്രതി കോടതിയില്‍ കീഴടങ്ങി.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 465 (വ്യാജ നിര്‍മ്മാണം) , 468 ( ചതിക്കലിനായുള്ള വ്യാജ നിര്‍മ്മാണം) , 471 (വ്യാജ നിര്‍മ്മിത രേഖ അസല്‍ പോലെ ഉപയോഗിക്കല്‍) , ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമത്തിലെ 12 (1) (യ) (റ) ( കളവായ വിവരങ്ങള്‍ ചേര്‍ത്ത് പാസ്‌പോര്‍ട്ട് തിരുത്തുകയും മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിമാന യാത്ര ചെയ്യുകയും ചെയ്യല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

ഗൗരവമേറിയ കൃത്യം ചെയ്ത പ്രതിക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്നും വിധി ന്യായത്തില്‍ കോടതി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഡാമില്‍ സംഭവിക്കുന്നത്  (1 minute ago)

ഉത്തരകൊറിയ തകരുന്നു  (6 minutes ago)

ഇനി ജനങ്ങൾ പ്രതികരിക്കണം  (8 minutes ago)

പ്രവർത്തകരെ ഇറക്കി വോട്ട് കൊയ്യാൻ ആംആദ്മി  (12 minutes ago)

മുലപ്പാല്‍ വിറ്റ് യുവതി ലക്ഷാധിപതിയായി ; വിറ്റത് 88 ലിറ്റര്‍, ആര്‍ക്കും നല്‍കും,ഒരു ഔണ്‍സിന് വില ഒരുഡോളര്‍ ..യുവതി സമ്പാദിച്ചത് മൂന്നുലക്ഷം രൂപ ആവശ്യക്കാർ ഏറെ.... പക്ഷേ ഈ ആവശ്യക്കാര്‍ക്ക് നല്‍കില്ല...  (19 minutes ago)

ജാഗര്‍ പടിയിറങ്ങി  (22 minutes ago)

പകരം വീട്ടി പുടിന്റെ പ്രതികാരം?  (28 minutes ago)

സ്വീഡിഷ് മണ്ണില്‍ ആണവായുധങ്ങളുമായി ടെന്റ് കെട്ടാന്‍ നാറ്റോ നീക്കത്തില്‍ വിരണ്ട് റഷ്യ  (33 minutes ago)

കെ റെയിലിന് ആദരാഞ്ജലികൾ!  (34 minutes ago)

പിണറായിയുടെ കുറ്റി തെറിപ്പിച്ച് ശ്രീധരന്‍; ഇളകിയ കുറ്റിയുമായി പിണറായി തൃക്കാക്കരയിലേയ്ക്ക് കുറ്റിയടിക്കാതെ അതിവേഗ റെയിലുമായി മെട്രോമാന്‍ കേന്ദ്രത്തില്‍  (37 minutes ago)

യുക്രൈന്‍ വിട്ട് റഷ്യ ഫിന്‍ലന്‍ഡിലേയ്ക്ക് നാറ്റോയില്‍ ചേര്‍ന്നാല്‍ അടിയുറപ്പ് നിയന്ത്രണം വിട്ട് റഷ്യ  (40 minutes ago)

നേപ്പാളിന് 100 കോടിയുടെ സമ്മാനം; വാരിപ്പുണര്‍ന്ന് പുതിയ പ്രധാനമന്ത്രി അസൂയയോടെ ചൈന  (43 minutes ago)

ഭര്‍ത്താവ് മരിച്ചു ജോലിസ്ഥലത്ത് പീഡനം; മകളെ വളര്‍ത്താന്‍ മുടി വെട്ടി ഷര്‍ട്ടിട്ട് ആണായി ജീവിതം 56-ാം വയസില്‍ സത്യം പുറത്ത്  (48 minutes ago)

പുട്ടിനെ അട്ടിമറിച്ച് റഷ്യയില്‍ പുതിയ ഭരണം വെളിപ്പെടുത്തലുമായി ഇന്റലിജന്‍സ് മേധാവി  (55 minutes ago)

കെ റെയില്‍ ഇനി ഇല്ല അതിവേഗ മാജിക്കുമായി ഇ ശ്രീധരന്‍ കേന്ദ്രത്തില്‍ എല്ലാം ചുരുട്ടിക്കൂട്ടിയോടി പിണറായി കേന്ദ്രം വക എട്ടിന്റെ പണി വരുന്നു  (58 minutes ago)

Malayali Vartha Recommends