Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

'അവൻ സ്കൂൾ ഹോസ്റ്റലിൽ.... കുഞ്ഞാവ വേറൊരിടത്ത്.... അമ്മയ്ക്ക് ആർസിസിയിൽ ആദ്യകീമോ അവനെ അടുത്തൊന്നു കാണാൻ കൂടി കഴിയാത്തൊരു പിറന്നാൾ മിഠായിയ്ക്കും, പിറന്നാളുടുപ്പിനും,കേക്കിനും, പായസത്തിനും.... ഒന്നും അവൻ വാശി. പിടിക്കാത്ത ഒരേയൊരു പിറന്നാൾ...' വൈറലായി കുറിപ്പ്

27 JANUARY 2022 01:04 PM IST
മലയാളി വാര്‍ത്ത

കാൻസറിനെതിരെ പോരാടുന്ന നിരവധി പേരാണ് തങ്ങളുടെ കഥകൾ മറ്റുള്ളവർക്ക് പ്രചോദനമാകുവാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. കാൻസർ പോരാട്ടത്തിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ജിൻസി ബിനു എന്ന യുവതിയുടെ അനുഭവങ്ങൾ ഏറെ വൈറലാകാറുമുണ്ട്. കീമോയിൽ പൊള്ളിയർന്ന നാളുകളും, മരുന്നുകളില്‍ മരവിച്ചു പോയ ശരീരവുമൊക്കെ ജിൻസിയുടെ എഴുത്തുകളിലൂടെ അനുഭവിച്ചറിയാൻ സാധിക്കും.

അതേസമയം കീമോയുടെ മധുരം ആദ്യമായി നുണഞ്ഞതും അമ്മയായതും ഒരേ ദിനത്തിലാണെന്ന് പറയുകയാണ് ജിൻസി. കീറിമുറിച്ച വയറും.... നീളൻ സ്റ്റിച്ചുകളുമൊന്നും കരയിക്കാത്ത... ഒരുപക്ഷേ... ചിരിപ്പിച്ച ആദ്യനിമിഷമായിരുന്നു അന്നൊരു ജനുവരി 24 ന് സംഭവിച്ചതെന്ന് ജിന്‍സി ഓർക്കുന്നു. കുഞ്ഞാവ എത്തി കാലങ്ങൾക്കിപ്പുറം കീമോയുടെ മധുരം നുണയേണ്ടി വന്ന അനുഭവത്തെക്കുറിച്ചും ജിൻസിയുടെ കുറിപ്പിലുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്ന്...എനിക്ക് വിശേഷപ്പെട്ട ദിവസാ
ഞാനേേേ...ആദ്യായി അമ്മയായതിന്നാ
പിന്നേേ.... കാലങ്ങൾക്കിപ്പുറം
കീമോയുടെ ആദ്യമധുരം നുണഞ്ഞതും
ഒരു ജനുവരി 24
ഒരുരാത്രി മുഴുവൻ.... കുഞ്ഞിന്റെ തുടിപ്പറിയാതെ...വന്നപ്പോ...പേടിച്ചരണ്ട്....
രാവിലെ ഒരു ഏത്തപ്പഴവും...
ഒരു ഗ്ലാസ് പാലും കുടിച്ചെന്നു വരുത്തി..
ഡോക്ടർടെ അടുത്തോട്ട് ഓടി..
START ACTION CUT
പറഞ്ഞ തീയതിക്ക്
ഒരു മാസം.... മുന്നേ
2006 ജനുവരി 24
11.15 AM......2.750gm തൂക്കമുള്ള
ഒരു കുഞ്ഞിപ്പുഴു ഡോക്ടറുടെ
കൈകളിൽ കമിഴ്ന്നു കിടക്കുന്നു.....അതായിരുന്നു...
ഞങ്ങ ആദ്യ കൂടിക്കാഴ്ച
കീറിമുറിച്ച വയറും....
നീളൻ സ്റ്റിച്ചുകളുമൊന്നും
എന്നെ കരയിക്കാത്ത...
ഒരുപക്ഷേ...ചിരിപ്പിച്ച ആദ്യനിമിഷം. ഓക്സിജൻ മാസ്ക് വലിച്ചെറിഞ്ഞപ്പോ.... ഇവനൊരു വഴക്കാളിയാണല്ലോ"ന്ന് നേഴ്സമ്മ അവനെക്കുറിച്ചുള്ള ആദ്യഅഭിപ്രായം എണ്ണതേച്ചുകുളിയൊക്കെ കഴിച്ച്...മാമൂട്ടിയുറക്കി കീടത്തീട്ട്... കള്ളനെപ്പോലെ പതുങ്ങി എഴുന്നേറ്റുപോയി അത്യാവശ്യം പണികളൊക്കെ തീർത്തു വന്ന.. ഒരു പകൽ....ദേ.... എൻ്റെ ഗുണ്ടുമണി തനിയെ എഴുന്നേറ്റിരിക്കുന്നു... കമിഴ്ന്നു വീഴാൻ താമസിപ്പിച്ചപ്പോ...കൊച്ചിനു വണ്ണം കൂടീട്ടാന്നൊക്കെ കുറേ കുറ്റം കേട്ടതാ
അവൻ ഒരു പടികൂടി വലുതായീന്നോർത്തപ്പോ....

കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ ഞാനന്ന് തുള്ളിച്ചാടി. പിന്നീട്... ഇന്നുവരെ....ഞാനൊന്നു കാലുറപ്പിച്ചിട്ടില്ല....അത്രയ്ക്ക് ശാന്തനും, സുഗുണനുമാണ്...ൻ്റെ മോോൻ. അവൻ്റെ വളർച്ചയുടെ ഓരോ ഘട്ടവും എൻ്റെ ആഘോഷങ്ങളായി അതേ....ഞങ്ങ കടിഞ്ഞൂൽപുത്രന് ഇന്ന് ജന്മദിനം. സമ്പത്തിനും, സൗഭാഗ്യങ്ങൾക്കുമപ്പുറം.... സമാധാനമുള്ള....സന്തോഷം നിറഞ്ഞ... നൻമയുടെ പ്രകാശം അവൻ്റെ ജീവിതത്തിൽ നിറഞ്ഞുകാണണം

എൻ്റെ കീമോകുഞ്ഞിന്റെ അഞ്ചാം പിറന്നാള്. കുഞ്ഞനിയൻ കൂട്ടുവന്ന സന്തോഷത്തോടെ... പത്താം പിറന്നാളൊരുങ്ങാൻ കാത്തിരുന്ന.... 2017 ജനുവരി 24.... അവൻ സ്കൂൾ ഹോസ്റ്റലിൽ.... കുഞ്ഞാവ വേറൊരിടത്ത്.... അമ്മയ്ക്ക് RCC യിൽ ആദ്യകീമോ അവനെ അടുത്തൊന്നു കാണാൻ കൂടി കഴിയാത്തൊരു പിറന്നാൾ മിഠായിയ്ക്കും, പിറന്നാളുടുപ്പിനും,കേക്കിനും, പായസത്തിനും.... ഒന്നും അവൻ വാശി. പിടിക്കാത്ത ഒരേയൊരു പിറന്നാൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (3 minutes ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (27 minutes ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (38 minutes ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (1 hour ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (1 hour ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (2 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (2 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (2 hours ago)

ഫർമാൻ ആള് നിസാരനല്ല!! പിറകിൽ നിന്ന് കരുനീക്കാൻ അയാൾക്ക് പുറത്താളുണ്ട്!! മൊണാലിസ പോലുമറിയാത്ത രഹസ്യം  (2 hours ago)

ബുധനാഴ്ചയ്ക്കുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്ന് ട്രംപിന്റെ ഭീഷണി  (2 hours ago)

തൃശൂർ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും....തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റം....26 ന് പൂരം  (4 hours ago)

വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി  (5 hours ago)

വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (6 hours ago)

കണ്ണീരടക്കാനാവാതെ.... ജുബൈലിലെ മലയാളി ബിസിനസുകാരൻ നാട്ടിലെത്തി ദിവസങ്ങൾക്കകം മരിച്ചു... വിധി തട്ടിയെടുത്തത് ഭാര്യയുടെ മരണത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ  (6 hours ago)

തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂ‌ൾസ്  (6 hours ago)

Malayali Vartha Recommends