Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം

18 APRIL 2026 06:28 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ വാര്‍ത്തയായിരുന്നു നടന്‍ സിദ്ധാര്‍ത്ഥ് വേണുഗോപാലിന്റെ വിയോഗം. അപ്രതീക്ഷിതമായിട്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിയോഗം.കഴിഞ്ഞ രണ്ട് വര്‍ഷമായി കാന്‍സര്‍ ബാധിതനായി സിദ്ധാര്‍ത്ഥ് ചികിത്സയിലായിരുന്നു. ഇപ്പോള്‍ പ്രിയതാരത്തിന്റെ വിയോഗത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വേദനയോടെ സിദ്ധാര്‍ത്ഥിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്.

'സിദ്ധു എടാ മോനേ.. നീ ഇനി ഈ ഭൂമിയില്‍ ഇല്ല എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെടാ.. അമ്മയും മകനുമായി നമ്മള്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍, നീ എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്, എന്റെ സ്വന്തം അമ്മയെ ഞാന്‍ പലപ്പോഴും പല സീനിലും ഫീല്‍ ചെയ്തിട്ടുണ്ടെന്ന്. ഈശ്വരാ എനിക്ക് ഇത് താങ്ങാന്‍ കഴിയുന്നില്ല. സിദ്ധൂ.. കണ്ണീരില്‍ കുതിര്‍ന്ന പ്രണാമങ്ങള്‍ മാത്രം മോനെ. നിന്റെ കുടുംബത്തിന് ഇതു താങ്ങാനുള്ള കരുത്ത് ഈശ്വരന്‍ നല്‍കട്ടെ', എന്നാണ് നടി ബീന ആന്റണി കുറിച്ചത്.

'ചില വിടവാങ്ങലുകള്‍ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കും. പിടിച്ചുലയ്ക്കും. എന്തുകൊണ്ട് ഇത്ര നേരത്തെ എന്ന് മനസ്സില്‍ അസ്വസ്ഥതകള്‍ മുളപൊട്ടും. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'സെല്‍ മി ദി ആന്‍സര്‍ ' എന്ന ഏഷ്യാനെറ്റിലെ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയിരുന്നു. അന്ന് ഒരു എപ്പിസോഡില്‍ മത്സരാര്‍ത്ഥിയായി സിദ്ധാര്‍ഥ് വേണുഗോപാലും വന്നിരുന്നു. കസ്തൂരിമാന്‍ എന്ന പരമ്പര ഹിറ്റായി മുന്നേറുന്ന സമയം കൂടിയായിരുന്നു അപ്പോള്‍. ആ എപ്പിസോഡില്‍ എനിക്കും സിദ്ധാര്‍ഥിനോടൊപ്പം വേദി പങ്കിടാന്‍ സാധിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് പോകുമ്പോള്‍ മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചതും, നിറയെ സംസാരിച്ചതും ഇന്നലെ എന്ന പോലെ ഓര്‍മയിലുണ്ട്. ശേഷം സോഷ്യല്‍ മീഡിയയില്‍ കുറച്ചു നാള്‍ കോണ്‍ടാക്ടും ഉണ്ടായിരുന്നു. എല്ലായ്‌പ്പോഴും നല്ല രീതിയില്‍ പെരുമാറുന്ന ഒരാളായിരുന്നു സിദ്ധാര്‍ഥ്. അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രത്തിന് ആദരാഞ്ജലികള്‍.എത്രയോ സ്വപ്‌നങ്ങള്‍ ബാക്കി വെച്ചായിരിക്കും വിട വാങ്ങിയത്', എന്ന് നടന്‍ അനീഷ് ടി കുറിച്ചു.

'ഞാന്‍ സലൂണ്‍ ഇല്‍ ജോലി ചെയ്തിരുന്ന കാലം മുതല്‍ പരിചയമുള്ള ഒരു കൂട്ടുകാരന്‍. അവന്റെ ആദ്യത്തെ സീരിയലില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍. എന്റെ കടയില്‍ താടിയും മുടിയും ഒക്കെ സെറ്റ് ചെയ്തത് പോയത് ഇപ്പോഴും ഓര്‍ക്കുന്നു. പിന്നീട് അവന്‍ അറിയപ്പെടുന്ന ഒരു നടനായി. ഒരു നിമിത്തം എന്നപോലെ ഞാനും സീരിയലില്‍ അഭിനയിക്കാന്‍ എത്തി. എപ്പോഴും വിളിച്ചു വലിയ സൗഹൃദങ്ങള്‍ ഒന്നും പങ്കുവെക്കാറില്ലെങ്കിലും. കാണുന്ന എല്ലാ അവസരങ്ങളിലും നമുക്ക് ചേര്‍ന്ന് നല്ലൊരു വര്‍ക്ക് ചെയ്യണമെന്ന് എപ്പോഴും ഞങ്ങള്‍ രണ്ടുപേരും പറയുമായിരുന്നു. പിന്നീട് കുറേക്കാലത്തേക്ക് അവന്റെ വിവരങ്ങള്‍ ഒന്നും തന്നെ ഞാന്‍ അറിഞ്ഞിരുന്നില്ല. പഴയ നമ്പറില്‍ ഒന്ന് രണ്ട് തവണ വിളിച്ചപ്പോഴും കിട്ടിയില്ല. ഇപ്പോഴിതാ അപ്രതീക്ഷിതമായി അവന്‍ ഈ ഭൂമിയില്‍നിന്ന് വിടവാങ്ങി എന്നറിയുന്നു.

എപ്പോള്‍ കാണുമ്പോഴും അവന്റെ അമ്മയെ ഫോണില്‍ വിളിച്ച് എന്നെ സംസാരിപ്പിക്കുമായിരുന്നു. അമ്മക്ക് എന്നെ വലിയ ഇഷ്ട്ടമായിരുന്നു. ചിരിച്ചല്ലാതെ ഞാന്‍ അവനെ ഒരിക്കലും കണ്ടിട്ടില്ല. ഇനിയൊരിക്കലും ആ ചരി നേരില്‍ കാണാന്‍ കഴിയില്ല എന്ന് അറിയുമ്പോള്‍ വല്ലാത്തൊരു സങ്കടം. എവിടെയെങ്കിലും എന്നെങ്കിലും വെച്ച് വീണ്ടും കാണാമെന്ന ഒരു പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. ഇനി അതില്ല. എങ്കിലും പ്രിയ കൂട്ടുകാരാ ആ പഴയ ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല. നിന്റെ സ്വപ്‌നങ്ങള്‍. ബാക്കി വച്ചു നീ യാത്ര ആയിടത്ത് നമുക്ക് ഒരിക്കല്‍ കാണാം', എന്നാണ് സാന്ത്വനം സീരിയല്‍ താരം ബിജേഷ് അവനൂര്‍ കുറിച്ചത്. ഇത്തരത്തില്‍ ഒട്ടനവധി പേരാണ് സിദ്ധാര്‍ത്ഥിന് ആദരാഞ്ജലികള്‍ അറിയിച്ചും ഓര്‍മകള്‍ പങ്കിട്ടും എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (1 hour ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (1 hour ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (2 hours ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (2 hours ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (2 hours ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (2 hours ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (2 hours ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (3 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (4 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (4 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (4 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (5 hours ago)

Malayali Vartha Recommends