Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തും ; മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിന്റെ തീരുമാനങ്ങള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കുന്നു എന്നുറപ്പ് വരുത്തുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

27 JANUARY 2022 02:02 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് വ്യാപനം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിന്റെ തീരുമാനങ്ങള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കുന്നു എന്നുറപ്പ് വരുത്തുമെന്നും മന്ത്രിപറഞ്ഞു.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് ആഴ്ചയില്‍ ഒരുദിവസം മോണിറ്ററിംഗ് നടത്തണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള എക്‌സ്‌ഗ്രേഷ്യ ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭ്യമാക്കുന്നതിന് ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം. ഇനിയും അപേക്ഷകള്‍ നല്‍കാത്തവരുടെ അപേക്ഷകള്‍ ശേഖരിച്ച് അനന്തര നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കുകയും അവയില്‍ തുടര്‍ ഇടപെടലുകള്‍ നടത്തുകയും വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍റൂമും റാപ്പിഡ് റെണ്‍സ്‌പോണ്‍സ് ടീമുകളേയും പുനസംഘടിപ്പിച്ചിട്ടുണ്ട്. അവ ഇതുവരെ സജ്ജമാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും വാര്‍ഡുതല ജാഗ്രതാ സമിതികളുടെ യോഗങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചേരണം. സി കാറ്റഗറി ജില്ലകളില്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തേണ്ടതാണെന്നും മന്ത്രി നിര്‍ദേശിച്ചു.

സി എഫ് എല്‍ ടി സി, ഡി ഡി സികള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കണം. ഇത്തരം സംവിധാനങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡുതല ജാഗ്രത സമിതികള്‍ മുഖേന സി എഫ് എല്‍ സി ടി സൗകര്യങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് നേരത്തെ ഉണ്ടായിരുന്ന കമ്മ്യൂണിറ്റി കിച്ചനുകള്‍ കോവിഡ് രൂക്ഷത കുറഞ്ഞ കാലയളവില്‍ നിര്‍ത്തലാക്കിയിരുന്നു. ഇപ്പോഴത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കമ്മ്യൂണിറ്റി കിച്ചനോ, ജനകീയ ഹോട്ടലുകളോ മുഖേന രോഗികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ഫലപ്രദമായ ഇടപെടല്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (3 minutes ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (27 minutes ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (38 minutes ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (1 hour ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (1 hour ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (2 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (2 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (2 hours ago)

ഫർമാൻ ആള് നിസാരനല്ല!! പിറകിൽ നിന്ന് കരുനീക്കാൻ അയാൾക്ക് പുറത്താളുണ്ട്!! മൊണാലിസ പോലുമറിയാത്ത രഹസ്യം  (2 hours ago)

ബുധനാഴ്ചയ്ക്കുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്ന് ട്രംപിന്റെ ഭീഷണി  (2 hours ago)

തൃശൂർ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും....തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റം....26 ന് പൂരം  (4 hours ago)

വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി  (5 hours ago)

വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (6 hours ago)

കണ്ണീരടക്കാനാവാതെ.... ജുബൈലിലെ മലയാളി ബിസിനസുകാരൻ നാട്ടിലെത്തി ദിവസങ്ങൾക്കകം മരിച്ചു... വിധി തട്ടിയെടുത്തത് ഭാര്യയുടെ മരണത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ  (6 hours ago)

തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂ‌ൾസ്  (6 hours ago)

Malayali Vartha Recommends