ഉറക്കത്തിൽ ആരോ ചോദിക്കുന്ന പോലെ തോന്നി; ഡോക്ടർക്കെന്താ ഇതുവരെ വരെ കോവിഡ് വരാത്തെ? പാതി ഉറക്കത്തിൽ ഞാൻ പറഞ്ഞു. "വാക്സിനാണ് പ്രധാനകാര്യം; പക്ഷേ മറ്റൊരു ഗുട്ടൻസ് കൂടിയുണ്ട്; രണ്ട് കൊല്ലമായി, ആശുപത്രിയിലും, കൺസൾട്ടേഷൻ സ്ഥലത്തും തുറന്നിട്ട മുറികൾ; വായുസഞ്ചാരമില്ലാത്ത മുറിയിൽ കയറിയാൽ എനിക്ക് ശ്വാസം മുട്ടും; അതുതന്നെ കാര്യം; ശ്രദ്ധേയമായ കുറിപ്പുമായി ഡോ സുല്ഫി നൂഹു

തനിക്ക് ഇത് വരെ എന്താ കോവിഡ് വരാത്തത് എന്നതിന്റെ പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഡോ സുല്ഫി നൂഹു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സെക്കൻഡ് പ്രൈസിനൊരു "മാപ്പിള ലഹള" പുറത്തെ ബഹളം കേട്ടാണ് കണ്ണ് തുറന്നത്. രാത്രി വൈകി കിടന്നത് കാരണം ശരിക്കും ദേഷ്യം വന്നു. "പുലർച്ചെയുള്ള ഉറക്കം കളയനായി ഓരോന്ന്". ഞാൻ പിറുപിറുത്തു. മെല്ലെ പുറത്തിറങ്ങി നോക്കുമ്പോൾ സംഭവം ബഹുരസം. മുറ്റത്ത് കൊടുമ്പിരികൊണ്ട വാക്പോര്! നമ്മുടെയൊക്കെ പുതിയ കൂട്ടുകാർ തമ്മിലാണ് യുദ്ധം.
വാക്സിനും മാസ്കും തുറന്നിട്ട മുറിയും,തുറസ്സായ സ്ഥലവും ശാരീരിക അകലവും കൈ കഴുകലും, സാനിറ്റൈസറും നിരന്ന് നിന്ന് മത്സരിക്കുന്നു. വരാന്തയിലെ ബീൻ ബാഗിൽ ചരിഞ്ഞു കിടന്നു ഞാൻ വാക് പോരാട്ടം കേട്ടു. "കൈകൾ കഴുകുന്ന സംവിധാനം ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു.-ബ്രേക്ക് ദ ചെയിൻ-, അതില്ലെങ്കിൽ ഇവിടെ മുഴുവൻ നശിച്ചു പണ്ടാരമടങ്ങിയെനെ". സാനിറ്റൈസറും കൈകഴുകലും ചേർന്നു ആദ്യ വെടി പൊട്ടിച്ചു!
അപ്പോ -സാമൂഹിക അകലത്തിന്- വാശി കയറി. "ഒന്ന് പോടെ ,സാമൂഹിക അകലം ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു .ഒരാളിൽ നിന്നും 10 പേർക്കും നൂറുപേർക്കും പകർന്ന് ലോകത്തിൻറെ പൊടിപോലും കാണില്ലായിരുന്നു.വുഹാനിൽ തുടങ്ങി ലോകത്തെല്ലാവരും പറഞ്ഞത് -സാമൂഹിക അകലം-അതാണ് അതിൻറെ ആണിക്കല്ലെന്ന്"
അപ്പൊ ദേ മാസ്ക് "അപ്പോഴും ഇപ്പോഴും എപ്പോഴുംഎന്തിന്, ഒമിക്രോണിക് പോലും ഞാൻ തന്നെ വലുത്" -വായുസഞ്ചാരമുള്ള മുറിയും തുറസ്സായ സ്ഥലവും ചേർന്ന് - - വാക്ചാതുരി പുറത്തെടുത്തു. " എന്നെ അങ്ങോട്ട് മനസ്സിലായിട്ടില്ലാന്ന് തോന്നുന്നു. വായുവിലൂടെ പകരുന്ന രോഗത്തിന് വായു സഞ്ചാരമുള്ള മുറി . അതാണ് അതിൻറെ ഒരു ഗുട്ടൻസ്".
അവസാനം വാക്സിൻ "കൂട്ടത്തിൽ ഇളയതാണെങ്കിലും ഞാൻ തന്നെ താരം. ആർക്കെങ്കിലും സംശയമുണ്ടോ? ഞാനില്ലെങ്കിൽ കാണാമായിരുന്നു". അടിപിടി ഇപ്പോഴൊന്നും തീരുന്ന ലക്ഷണമില്ല എന്തായാലും പുലർച്ചെയുള്ള ഉറക്കം കളയാൻ ഞാനില്ല. ഞാൻമെല്ലെ മുങ്ങാൻ തുടങ്ങി. അവർ ഉടൻ വട്ടംകൂടി. "പറഞ്ഞിട്ട് പോയാ മതി" "ആരാണ് കേമൻ?" "ഓടിനടന്ന് തള്ളുന്ന വിദഗ്ധനല്ലേ" "ഇത് തീർപ്പാക്കിയ് പോയാ മതി"
വാക്സിനും മാസ്കും സാമൂഹിക അകലവും തുറന്നിട്ട മുറിയും കൂടി കൂടി "പൾസർ സുനിയെ" പോലെ എന്നെ പിടിച്ചുവെച്ചു. തൽക്കാലം തർക്കം തീർക്കണം. ഞാനൊരു നിമിഷം ആലോചിച്ചു. "വാക്സിനെവിടൂ" "കൂട്ടത്തിൽ അവൻ തന്നെ ഒന്നാമത്" "ഞങ്ങൾക്ക് രണ്ടു മുതലുള്ള സ്ഥാനം അറിഞ്ഞാൽ മതി .ഒന്നാംസ്ഥാനം വാക്സിനാണെന്ന് ഞങ്ങൾക്ക് തർക്കമില്ല" എല്ലാവരും ഒറ്റ സ്വരത്തിൽ. ഫസ്റ്റ് പ്രൈസ് വാക്സിന്. ഇനിയാണല്ലോ കുരുക്ക്.
"രണ്ടാമത്?" അവർ ചോദിക്കാൻ തുടങ്ങി രണ്ടും മൂന്നും ഒന്നുമില്ല ബാക്കി എല്ലാവരും ഒരുപോലെ. ഞാൻ പറഞ്ഞൊഴിയാൻ നോക്കി. "ഒടുക്കലത്തെ ഡിപ്ലോമസിയൊന്നും വേണ്ട, പറഞ്ഞിട്ട് പോയാ മതി!" വാക്സിൻ ഒഴികെ മറ്റ് എല്ലാവരും കൂടി വീണ്ടും ! "എന്നാൽ ശരി ഞാൻ പറയാം" "പുറകിൽ നിന്ന് മുന്നിലേക്ക് വരാം" സാനിറ്റൈസർ , കൈ കഴുകൽ പ്രാധാന്യം ഉണ്ടെങ്കിലും കൂട്ടത്തിൽ പുറകിൽ!
അവസാനസ്ഥാനം തീർപ്പായി. "അത് കഴിഞ്ഞാൽ പിന്നെ സാമൂഹിക അകലം തന്നെ" പിന്നെയുള്ളത് -മാസ്ക്കും - -തുറസ്സായ സ്ഥലവും വായുസഞ്ചാരമുള്ള മുറിയും- (ഇവരണ്ടും ഐക്യമുന്നണിയാണെ) ,"ഇതിൽ തർക്കം ഉണ്ടാകും ,ഉറപ്പ്" . എന്നാലും എൻറെ കണക്കുകൂട്ടൽ പറയാം. പാൻഡെമികിൻറെ വീര്യം കുറയ്ക്കുന്നതിൽ മാസ്ക് വഹിച്ച പങ്ക് ഒട്ടും പുറകിലല്ല. എന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ മാസ്കിന് ഞാൻ ഒരൽപം പിന്നിലെ സ്ഥാനം കൊടുക്കും.
തുറസായ സ്ഥലത്ത് അടുത്താരുമില്ലെങ്കിൽ മാസ്ക് വേണമെന്ന് നിർബന്ധമില്ല. അപ്പൊ പിന്നെ മൂന്നാം സ്ഥാനം തീർപ്പായല്ലോ.... "നിസ്സംശയം രണ്ടാം സ്ഥാനം തുറന്നിട്ട വായുസഞ്ചാരമുള്ള മുറി" ഞാൻ പതുക്കെ അവിടെ നിന്ന് മുങ്ങി. ബാക്കിവെച്ച ഉറക്കത്തിലേക്ക് പതിയെ. ഉറക്കത്തിൽ ആരോ ചോദിക്കുന്ന പോലെ തോന്നി. ഡോക്ടർക്കെന്താ ഇതുവരെ വരെ കോവിഡ് വരാത്തെ?
പാതി ഉറക്കത്തിൽ ഞാൻ പറഞ്ഞു. "വാക്സിനാണ് പ്രധാനകാര്യം .പക്ഷേ മറ്റൊരു ഗുട്ടൻസ് കൂടിയുണ്ട്. രണ്ട് കൊല്ലമായി, ആശുപത്രിയിലും, കൺസൾട്ടേഷൻ സ്ഥലത്തും തുറന്നിട്ട മുറികൾ.. വായുസഞ്ചാരമില്ലാത്ത മുറിയിൽ കയറിയാൽ എനിക്ക് ശ്വാസം മുട്ടും. അതുതന്നെ കാര്യം. രണ്ടിടത്തും എസിയുടെ സ്വിച്ച് വരെ തുരുമ്പിച്ചെന്ന് തോന്നുന്നു". ഞാൻ മയക്കത്തിലേക്ക് പാളി വീണു. പുറത്ത് രണ്ടാം സ്ഥാനക്കാരൻ,- തുറന്നിട്ട മുറിയുടെ- ആർപ്പുവിളി! "ആർപ്പോ ഇർറോ ഇർറോ". ഡോ സുല്ഫി നൂഹു.
https://www.facebook.com/Malayalivartha