കുളൂർമാഷിന്റെ അഭിനയ പാഠശാലയിലേക്ക് അതിഥിയായി എത്താൻ അവസരം കിട്ടി; ഒരു മുൻവിധികളുമില്ലാതെ കുട്ടികളോട് രണ്ട് മണിക്കൂറോളം ഇടപെടാൻ പറ്റി; കുളൂർമാഷിന്റെ പ്രഥമശിഷ്യനാവാൻ പറ്റിയതിൽ അഭിമാനം തോന്നുന്ന നിമിഷങ്ങൾ; സന്തോഷം പങ്കു വച്ച് ഹരീഷ് പേരടി

തന്റെ പ്രിയപ്പെട്ട കുളൂർമാഷിന്റെ അഭിനയ പാഠശാലയിലേക്ക് അതിഥിയായി എത്തിയ സന്തോഷം പങ്കു വയ്ക്കുകയാണ് ഹരീഷ് പേരടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; ഇത് പ്രിയപ്പെട്ട കുളൂർമാഷിന്റെ അഭിനയ പാഠശാലയിലേക്ക് അതിഥിയായി എത്താൻ അവസരം കിട്ടിയപ്പോൾ ഒരു മുൻവിധികളുമില്ലാതെ കുട്ടികളോട് രണ്ട് മണിക്കൂറോളം ഇടപെടാൻ പറ്റിയപ്പോൾ ആ വിദ്യാർത്ഥികൾ കുളൂർമാഷിന് തിരികെ കൊടുത്ത അവരുടെ വിലപ്പെട്ട അഭിപ്രായങ്ങളാണ്..
കുളൂർമാഷിന്റെ പ്രഥമശിഷ്യനാവാൻ പറ്റിയതിൽ അഭിമാനം തോന്നുന്ന നിമിഷങ്ങൾ.... 8/1/2022 ന് ശ്രീ. ഹരീഷ് പേരടി വിശിഷ്ടാതിഥിയായി വന്ന ഒന്നേ മുക്കാൽ മണിക്കൂറോളം നീണ്ട സെഷൻ അതുല്യമായ ഒരു അനുഭവമായിരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകളിൽ തിരക്കുള്ളൊരു നടനായിരിക്കുമ്പോഴും നാടകത്തോട് അദ്ദേഹം കൊണ്ടുനടക്കുന്ന പാഷൻ എന്നെ വല്ലാതെ ആകർഷിച്ചു.
കുളൂർ മാഷിനോടൊപ്പമുള്ള പഠന കാലത്തേയും പഠനത്തിന് ശേഷമുണ്ടായ പ്രവർത്തനകാലത്തെയും കുറിച്ചുള്ള ഓർമ്മകൾ തികഞ്ഞ ആത്മാർത്ഥതയോടെയും സന്തോഷത്തോടെയുമാണ് അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചത്. അഭിനയം എന്നതിലൂടെ അദ്ദേഹം നടത്തിയ യാത്രയിൽ നിന്നുള്ള അനുഭവങ്ങളും, ഒരു അഭിനേതാവെന്ന രീതിയിൽ അദ്ദേഹം നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ചുള്ള വിവരണങ്ങളും അഭിനയത്തെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയ്ക്ക് വളരെയധികം ഉപകാരപ്രദമായിരുന്നു.
വളരെ ചെറുതെങ്കിലും അദ്ദേഹം നടത്തിയ ചില അഭിനയ പ്രകടനങ്ങൾ അദ്ദേഹത്തിലെ പ്രതിഭയെ കൂടുതൽ അറിയാൻ സഹായകമാക്കുകയും ചെയ്തു. - എഴുതിയതു് മുമ്പത്തെ ബാച്ചിലുണ്ടായിരുന്ന അശ്വിൻ ചന്ദ്രൻ….
വൈകി കിട്ടിയത് * നടൻ കഥാപാത്രത്തിനൊപ്പം സഞ്ചരിച്ചു കുറച്ചുകഴിഞ്ഞാൽ കഥാപാത്രം നടനോട് സംസാരിച്ചുതുടങ്ങും, ഡിമാൻഡ് ചെയ്തു തുടങ്ങുമെന്ന് പറഞ്ഞത് വളരെ കൗതുകമായി തോന്നി. *ഇന്റർവ്യൂ ൽ കണ്ടു പരിചയമുള്ള ഹരീഷേട്ടനെ ആണ് ക്ലാസ്സിലും പ്രതീക്ഷിച്ചത്. പക്ഷെ കണ്ടത് സംസാരത്തിലും പെരുമാറ്റത്തിലും കൗതുകവും ആവേശവും ഉള്ള യാതൊരു മുഖവുരയും മുൻകൂർ ജാമ്യവും ഇല്ലാതെ അഭിനയിച്ചു കാണിക്കാൻ മനസ്സുകാണിച്ച ഒരു സീസണഡ് ആക്‌ടറിനെ ആണ്. ക്ലാസ്സിൽ പറഞ്ഞ ചില കാര്യങ്ങളിൽ കൂടുതൽ പഠനം എനിക്കാവശ്യമാണെങ്കിലും അദ്ദേഹം മാഷ് പറഞ്ഞ പോലെ 'ഫുൾ ചാർജിലായിരുന്നു'.really worth it.https://www.facebook.com/Malayalivartha