കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി; കാണാതായതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ: സംഭവത്തിൽ കേസെടുത്ത് ബാലാവകാശകമ്മീഷൻ

വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. ഇന്നലെ മുതലാണ് പെണ്‍കുട്ടികളെ കാണാതായത് എന്നാണ് വിവരം. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ചില്‍ഡ്രന്‍സ് ഹോമില്‍ ആഘോഷ പരിപാടികള്‍ നടന്നിരുന്നു. ഇതിനു ശേഷമാണ് കുട്ടികളെ കാണാതായത് എന്നാണ് വിവരം. ആറ് പേരും കൂടി കെട്ടിടത്തില്‍ നിന്ന് ഏണി ഉപയോഗിച്ച് ഇറങ്ങിപ്പോയതായാണ് പ്രാഥമിക നിഗമനം.
കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ആറ് പേരും പ്രായപൂര്‍ത്തിയായിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവം സംബന്ധിച്ച് ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസെറോട് അടിയന്തര റിപോര്‍ട് നല്‍കാന്‍ കമീഷന്‍ നിര്‍ദേശിച്ചു. അന്വേഷണം ഊര്‍ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപോര്‍ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കമീഷന്‍ അംഗം ബി ബബിത ചില്‍ഡ്രെന്‍സ് ഹോം സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha